യു.പി.എഫ് 40-ാമത് വാർഷിക കൺവെൻഷൻ "റിവൈവൽ 2022" ജനു. 28 മുതൽ

1982ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്-UPF 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ് കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തെകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെകോസ്ത് ഫെല്ലോഷിപ്പിന്റെ 40-ാമത് വാർഷീക സമ്മേളനം

Jan 28, 2022 - 18:09
 0
യു.പി.എഫ് 40-ാമത് വാർഷിക കൺവെൻഷൻ "റിവൈവൽ 2022" ജനു. 28 മുതൽ

1982ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്-UPF 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ്

കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തെകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെകോസ്ത് ഫെല്ലോഷിപ്പിന്റെ 40-ാമത് വാർഷീക സമ്മേളനം റിവൈവൽ ജനുവരി 28 വെള്ളി മുതൽ 30 ഞായർ വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഓൺലൈനായും ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിലും നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന കൺവെൻഷൻ യു.പി.എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉലഹന്നാൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ദാനിയേൽ വില്ല്യംസ്, ജോ തോമസ്, ഷാജി എം. പോൾ എന്നിവർ പ്രസംഗിക്കും.

ഞായർ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ യു പി എഫ് സ്ഥാപക സെക്രട്ടറി അധ്യക്ഷത വഹിക്കും. യൂ പി എഫ് സ്മരണിക പ്രകാശനം,11-ാമത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം, സംഗീതപുരസ്‌കാരം വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവയും സമാപന സമ്മേളനത്തിൽ നടക്കും. യു. പി. എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ ഓൺലൈൻ ചാനലുകളിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കാം.