ഫിലദൽഫിയ ഗോസ്‌പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 42-ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 28 മുതൽ
ഫിലദൽഫിയ ഗോസ്‌പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 42-ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 28 മുതൽ. ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര, പാസ്റ്റർ കെ എ ഏബ്രഹാം തിരുവല്ല, പാസ്റ്റർ റ്റി ഡി ബാബു എറണാകുളം, പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ ജോമോൻ ജോസഫ് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസീർ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ അനിൽ അടൂർ, ബ്രദർ യേശുദാസ് ജോർജ്, പാസ്റ്റർ രാജേഷ് വക്കം, സിസ്റ്റർ രാജി രാജൻ, ബ്രദർ നിതിൻ ആലപ്പുഴ, ബ്രദർ ജിക്സൺ എറണാകുളം എന്നിവർ അണിനിരക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. സജി കെ പി കോട്ടയം, പാസ്റ്റർ ജോൺ ജോസഫ് ചിങ്ങവനം എന്നിവർ ബൈബിൾ ക്ലാസ്സ് നയിക്കും.
എല്ലാ ദിവസവും രാത്രി 6 മുതൽ 9. 30 വരെ പൊതുയോഗം, രാവിലെ 9.15 മുതൽ 10.30 വരെ ബൈബിൾ ക്ലാസ്സ്, പുത്രികാ സംഘടന വാർഷിക മീറ്റിംഗുകൾ, ജനറൽ ബോഡി, സുവിശേഷറാലി, സ്നാനശുശ്രൂഷ, സംയുക്തആരാധന, കർത്തൃമേശ എന്നിവ നടത്തപ്പെടും. കൺവെൻഷന്റെ വിപുലമായ ക്രമീകണങ്ങൾക്കായി 51 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0