ഐപിസി (IPC) പീച്ചി സെന്റർ സൺഡേ സ്കൂളിനു പുതിയ ഭാരവാഹികൾ
ഐപിസി പീച്ചി സെന്റർ സൺഡേ സ്കൂൾ ജനറൽ ബോഡി യോഗം മുടിക്കോട് മിറക്കൾ ഹോമിൽ നടന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2026 - 2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി പാസ്റ്റർ മാത്യു കെ. വർഗീസിനെയും, സൂപ്രണ്ടായി പാസ്റ്റർ കെ.വി.എൽദോ, ഡപ്യൂട്ടി സൂപ്രണ്ടായി സിസ്റ്റർ ദീപ ജിയോ എന്നിവരെയും തെരഞ്ഞെടുത്തു. ഇവാ. എം.എ. അജോമോൻ (സെക്രട്ടറി), ഷിജു ജോസഫ് (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ഫാൻസി സജി (ട്രഷറർ), പാസ്റ്റർ ഐസക്ക് മാത്യു (താലന്ത് കൺവീനർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ സുനിൽ ടി., പാസ്റ്റർ ടി. ബി.റജി, പാസ്റ്റർ സീജൻ സി.ജെ., ഇവാ. മോസസ് മാത്യു, സജി, ബിനു, സിസ്റ്റർ ലിസി ഫ്രാൻസീസ്, സിസ്റ്റർ ബ്ലസി ജോജി, സിസ്റ്റർ നൈസി റജി എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ മേഖല പ്രതിനിധികളായി പാസ്റ്റർ സുനിൽ ടി., പാസ്റ്റർ ഐസക്ക് മാത്യു എന്നിവരെയും യോഗം ചുമതലപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0