ർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ എറണാകുളം സോൺ ഓവറോൾ ചാമ്പ്യന്മാരായി.
വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ റോയ് പി. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം ആശംസിച്ചു.
ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ മാത്യു ബേബി, സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ഷിജു മത്തായി, ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ. മോനി, പാസ്റ്റേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ പി. എ. ജെറാൾഡ്, സംസ്ഥാന ബിലീവേഴ്‌സ് ബോർഡ് ജോയിന്റ് സെക്രട്ടറി ബ്രദർ അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു. സമാപന സമ്മേളനത്തിൽ അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു സന്ദേശം നൽകി.
മത്സരത്തിൽ കൊട്ടാരക്കര സോൺ രണ്ടാം സ്ഥാനം നേടി. ആലുവ സെന്റർ മികച്ച സെന്ററായും എറണാകുളം ഫെയ്ത്ത് സിറ്റി സഭ മികച്ച സഭയായും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത വിഭാഗത്തിൽ എറണാകുളം ആലുവ ഫെയ്ത്ത് സിറ്റി സഭാംഗം കെസിയ സജിയും കൊല്ലം കുണ്ടറ ചർച്ച് അംഗം സുനില ജോണും ചാമ്പ്യന്മാരായി.
സംസ്ഥാന ടാലന്റ് ടെസ്റ്റ് കൺവീനർ ബ്രദർ ജസ്റ്റിൻ വി. സാമുവൽ പരിപാടികൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വൈ. ജോബി നന്ദി പ്രകാശിപ്പിച്ചു