ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു

Church of God Kerala Region State Ladies Association Conference

Nov 16, 2026 - 18:11
 0
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൺ ലേഡീസ് ഓക്സിലറി ഡിപ്പാർട്ട്മെന്റിന്റെ (LA Department) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന വനിതാ സമ്മേളനം തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.

നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന സമ്മേളനത്തിൽ സംസ്ഥാന വനിതാ അധ്യക്ഷ മിസ്സിസ് സിസിലി ജോസ് അധ്യക്ഷത വഹിച്ചു. 
സംസ്ഥാന എൽ.എ. പ്രസിഡന്റ് മിസ്സിസ് ജൂലി ജോമോൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. "സ്ത്രീ ഒരു ഉത്തമ സഹായി: കുടുംബത്തിലും സഭയിലും ശുശ്രൂഷയിലും" എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം. സമ്മേളനത്തിൽ മിസ്സിസ് കൊച്ചുമോൾ ലാലു പ്രധാന പ്രസംഗവും (സന്ദേശം), മിസ്സിസ് ഒമേഗ സുനിൽ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി. ദേവസ്യ ബൈബിൾ ക്ലാസ്സിന് നേതൃത്വം നൽകി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0