ഐ.പി.സി. നോർത്തേൺ റീജിയൻ പി വൈ പി എ യുടെ കിങ്ഡം ഇമ്പാക്ട് 2018 ഡൽഹിയിൽ

ഐ.പി.സി. നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് – ‘കിങ്ഡം ഇമ്പാക്ട് 2018′. മെയ് 22 മുതൽ 25 വരെ ഗ്രെയ്റ്റർ നോയിഡയിലുള്ള “ദി ഹോളി കിങ്ഡം ലൈഫ് സെന്ററിൽ നടക്കും.

May 14, 2018 - 20:07
 0

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് – ‘കിങ്ഡം ഇമ്പാക്ട് 2018′.                  മെയ് 22 മുതൽ 25 വരെ ഗ്രെയ്റ്റർ നോയിഡയിലുള്ള “ദി ഹോളി കിങ്ഡം ലൈഫ് സെന്ററിൽ നടക്കും.

“പരിവർത്തൻ” (പരിശുദ്ധാത്മ ശക്തിയാലുള്ള പരിവർത്തനം) എന്നുള്ളതാണ് ഈ വർഷത്തെ തീം.

ഐ.പി.സി. നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ ഉൽഘാടനം നിർവഹിക്കും.
ബ്രദർ ഫിലിപ്പ് ചെറിയാൻ (ബാംഗ്ലൂർ), ഇവ.ജെബി ടി ജോൺ (ഗുരുഗ്രാം) എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും.
പാസ്റ്റർമാരായ ശാമുവേൽ തോമസ്, ലാജി പോൾ, ഐ.പി.സി. നോർത്തേൺ റീജിയണനിലെ മറ്റു ദൈവദാസന്മാരും ക്ലാസുകൾ എടുക്കും.

ഡോ.ബ്ലെസ്സൺ മേമന, സിസ്റ്റർ പെർസിസ് ജോൺ എന്നിവരോടൊപ്പം ഐ.പി.സി. നോർത്തേൺ റീജിയൻ ഗായക സംഘം സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

പേർസണൽ കൗൺസിലിങ്, കരിയർ കൗൺസിലിങ്, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ, പരിശുദ്ധാത്മാഭിഷേകത്തിനായുള്ള കാത്തിരുപ്പ് യോഗങ്ങൾ എന്നിവയും നടക്കും.
പാസ്റ്റർമാരായ എൻ.ജി. ജോൺ, ജിജോ ജോർജ്, ജസ്സു ജോൺ ജേക്കബ്, ജയൻ കൊട്ടേരി, സ്റ്റീഫൻ ശാമുവേൽ, സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow