ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി

"ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി ഡെഹ്രഡൂണ്‍ ‍: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന നിയമ ബില്‍ പാസ്സാക്കി. ഉത്തര്‍ഖണ്ഡ് നിയമ സഭ നേരത്തെ പാസ്സാക്കിയ ഈ ബില്‍ ഏപ്രില്‍ 18-ന് ഗവര്‍ണര്‍ കൃഷ്ണകാന്ത് പൌള്‍ ഒപ്പിട്ടു. ഇതോടെ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ സംസ്ഥാനമായി ഉത്തര്‍ഖണ്ഡ് മാറി. നേരത്തെ ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നിരോധന നിയമം പാസ്സാക്കിയിരുന്നത്.

May 19, 2018 - 21:14
 0
ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി

ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി
ഡെഹ്രഡൂണ്‍ ‍: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന നിയമ ബില്‍ പാസ്സാക്കി.

ഉത്തര്‍ഖണ്ഡ് നിയമ സഭ നേരത്തെ പാസ്സാക്കിയ ഈ ബില്‍ ഏപ്രില്‍ 18-ന് ഗവര്‍ണര്‍ കൃഷ്ണകാന്ത് പൌള്‍ ഒപ്പിട്ടു. ഇതോടെ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ സംസ്ഥാനമായി ഉത്തര്‍ഖണ്ഡ് മാറി.

നേരത്തെ ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നിരോധന നിയമം പാസ്സാക്കിയിരുന്നത്.

ഇവിടങ്ങളില്‍ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ഹിന്ദു മത മൌലിക വാദികള്‍ വ്യാജകേസുകളുണ്ടാക്കി ക്രൈസ്തവരെ കുടുക്കുന്നതു പതിവാണ്.

മതപരിവര്‍ത്തനം നടത്തിയെന്നു തെളിഞ്ഞാല്‍ 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. കൂടാതെ പിഴയും ചുമത്തും.