ഐ.പി.സി യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷൻ 2025 – നവംബർ 13 മുതൽ 15 വരെ

Oct 28, 2025 - 15:11
 0
ഐ.പി.സി യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷൻ 2025 – നവംബർ 13 മുതൽ 15 വരെ

ദൈവസാന്നിധ്യത്തിൽ ആത്മീയ ഉണർവിനും, പുതുക്കലിനും വഴിയൊരുക്കി ഐ.പി.സി യു.എ.ഇ റീജിയൻ ഈ വർഷത്തെ വാർഷിക കൺവെൻഷൻ 2025 നവംബർ 13, 14, 15 തീയതികളിൽ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം 7:30 മുതൽ 10:00 വരെ നടക്കുന്ന ഈ ആത്മീയ സമ്മേളനം, വിശ്വാസികളുടെ ഹൃദയങ്ങളിൽ പുതുമയുള്ള ആത്മീയ അനുഭവങ്ങൾ നല്കുമെന്ന് സംഘാടകർ അറിയിച്ചു. കൺവെൻഷൻ പാസ്റ്റർ ഡോ. വിൽസൺ ജോസഫ് (റീജിയൻ പ്രസിഡന്റ്) പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും.പാസ്റ്റർ.ഷാജി എം. പോൾ മുഖ്യ സന്ദേശം നൽകും. ഡോ.ബ്ലെസൺ മേമനയുടെനേതൃത്വത്തിൽ ഐ.പി.സി യു.എ.ഇ റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. നവംബർ 14 (വെള്ളി), 15 (ശനി) ദിവസങ്ങളിൽ രാവിലെ 10:30 മുതൽ 1:00 വരെ പ്രത്യേക മോർണിംഗ് മീറ്റിംഗുകളും സംഘടിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0