കെ.റ്റി.എം.സി.സി ജൂബിലി കൺവൻഷൻ ഒക്ടോ. 5 മുതൽ
കെ.റ്റി.എം.സി.സി ജൂബിലി കൺവൻഷൻ ഒക്ടോബർ 5 ബുധൻ മുതൽ 7 വെള്ളി വരെ നടക്കും. റവ. ഏബ്രഹാം ജോർജ്ജ് (സെന്റ തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സഭാ സെക്രട്ടറി) പ്രസംഗിക്കും ഇമ്മാനുവേൽ ഹെൻഡ്രി , കെ.റ്റി.എം സി.സി ഗായക സംഘത്തിനൊപ്പം ഗാനങ്ങൾ ആലപിക്കും.
മാർത്തോമ , സി.എസ്.ഐ., ഇവാഞ്ചലിക്കൽ , ബ്രദറൻ , പെന്തക്കോസ്ത് സഭകളിൽ ഉൾപ്പെട്ട 28 സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന കൺവൻഷൻ എൻ. ഇ. സി.കെ പാരിഷ് ഹാളിൽ വൈകിട്ട് 7 മണി മുതൽ നടക്കും.