QMPC വി.ബി.എസ് 2022 ഇന്ന് സമാപിക്കും 

Sep 11, 2022 - 00:20
Sep 11, 2022 - 14:28
 0

ഖത്തർ മലയാളി പെന്തെക്കോസ്തു കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വി.ബി.എസ് 2022 ഇന്ന് വൈകീട്ട് സമാപിക്കും. വൈകീട്ട് നാലിന് ഐ.ഡി.സി.സി. കോംപ്ലെക്സിൽ വെച്ച് നടക്കുന്ന സമാപന സെക്ഷനുകൾക്കു QMPC വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ ഷിജു തോമസിനോടൊപ്പം പ്രസിഡന്റ് പാസ്റ്റർ ബിനു വര്ഗീസ്‌, സെക്രട്ടറി ജോൺ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

വൈകീട്ട് 4:45 മുതൽ ആറു വരെ Raising Godly Children എന്ന വിഷയത്തെ അധികരിച്ചു മാതാപിതാക്കൾക്കായി പ്രത്യേക സെക്ഷനും ഉണ്ടായിരിക്കും. പാസ്റ്റർ ഷിബു കെ ജോൺ ക്‌ളാസ്സുകൾ എടുക്കും.

എക്സൽ മിഡിൽ ഈസ്റ്റിന്റെ സഹകരണത്തോടെ സെപ്റ്റംബർ 6 നു തുടങ്ങിയ വിബിഎസിൽ അഞ്ഞൂറിൽ അധികം കുഞ്ഞുങ്ങൾ പങ്കെടുത്തു. Trending an adventure with Jesus എന്നതായിരുന്നു വിബിഎസ് തീം. പാസ്റ്റർ അനിൽ ഇലന്തൂർ, ഷിബു കെ. ജോൺ, ഗ്ലാഡ്‌സൻ ജെയിംസ്, റിബി കെ. ബേബി, ലീന റിബി എന്നിവർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0