ഖത്തറിൽ എക്സൽ വി ബി എസിന് ആവേശകരമായ തുടക്കം
ഐഡിസിസി പിസി ഖത്തർ മലയാളി പെന്തക്കോസ്റ്റൽ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിബിഎസിന് ആവേശജ്ജ്വലമായ തുടക്കം .
ഐഡിസിസി പിസി ഖത്തർ മലയാളി പെന്തക്കോസ്റ്റൽ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിബിഎസിന് ആവേശജ്ജ്വലമായ തുടക്കം .ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വി ബി എസുമായി ചേർന്ന് റിലീജിയസ് കോംപ്ലക്സിൽ ഐ ഡി സി സി ക്യാമ്പസിൽ വച്ച് ആരംഭിച്ച വി ബി എസ് ഈ മാസം 6,7,8,10 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 30 മുതൽ 7 30 വരെ നടക്കുന്നു.ഖത്തർ മലയാളി പെന്തക്കോസ്റ്റൽ കോൺഗ്രിഗേഷൻ(QMPC) പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് പ്രാർത്ഥിച്ച് ഇപ്രാവശ്യത്തെ വി ബി എസ് ഉദ്ഘാടനം ചെയ്തു . എക്സൽ വി ബി എസ് ഇന്റർനാഷണൽ ഡയറക്ടർ ബ്രദർ റിബീ കെന്നത്ത് , ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവരാണ് വിഎസിന് നേതൃത്വം നൽകുന്നത്.ട്രെൻഡിങ് നമ്പർ വൺ എന്ന വിഷയമാണ് ഇപ്രാവശ്യത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. നൂറുകണക്കിന് കുഞ്ഞുങ്ങൾ പങ്കെടുത്ത ഈ കൂട്ടായ്മയിൽ പുത്തൻ പാട്ടുകൾ കളികൾ,കഥകൾ, അങ്ങനെ പുത്തൻ ഉണർവ് നൽകുന്ന വിവിധ പരിപാടികൾ നടത്തപ്പെട്ടു. കോവിഡിന് ശേഷമുള്ള ഈ കൂട്ടായ്മ ഏവർക്കും ഒരുപോലെ അനുഗ്രഹമായിരുന്നു. ക്യൂ എം പി സി, ഐ ഡി സി സി- പി സി യുടെ വിവിധ ചുമതലകൾ വഹിക്കുന്നവർ , പാസ്റ്റേഴ്സ്, കോഡിനേറ്റേഴ്സ് മറ്റ് സഭ വിഭാഗങ്ങളിലുള്ള ദൈവദാസന്മാർ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർ പങ്കെടുത്തു. ഈ പ്രവർത്തനത്തിന്റെ സുഗമമായ നടത്തിപ്പിന് ജനറൽ കോഡിനേറ്ററായി പാസ്റ്റർ ഷിജു തോമസിനെ നേതൃത്വത്തിലുള്ള ടീം നേതൃത്വം നൽകിവരുന്നു.