കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം.വി മാത്യു- 92) കർത്തൃസന്നിധിയിൽ
നിലമ്പൂരിലെ ആദ്യകാല പെന്തെക്കോസ്തു കുടുംബാംഗം കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം.വി മാത്യു- 92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.21 ന് ബുധനാഴ്ച രാവിലെ 8ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴഞ്ഞ് 2 ന് സഭാ സെമിത്തേരിയിൽ.
നിലമ്പൂരിന്റെ സഭാ വളർച്ചക്കും സുവിശേഷ വ്യാപനത്തിനും നിർണ്ണായക പങ്ക് വഹിച്ചു. ആദ്യകാല പ്രവർത്തനങ്ങളിലും വിശ്വാസികളുടെ ഉന്നമനത്തിനും നിലകൊണ്ടു. മലബാറിലെ പല സഭകൾ സ്ഥാപിക്കുന്നതിനും അനേകരെ രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവരുന്നതിനും മുഖാന്തിരമായി.
ഭാര്യ: അന്നാമ്മ മാത്യു. മക്കൾ : മോളികുട്ടി, സാലികുട്ടി, ജെസ്സി (USA), സൂസൻ, പാസ്റ്റർ സാംകുട്ടി മാത്യു (USA), സുനി, ബിനു (ഷാർജ), പാസ്റ്റർ സ്റ്റീഫൻ മാത്യു, ബിജോയ്. മരുമക്കൾ: ബേബിച്ചൻ, മോൻസി, അച്ചൻകുഞ്ഞ് (USA), പാസ്റ്റർ ഷാജി , പ്രെയ്സ് (USA ), പാസ്റ്റർ ഐസക് , പ്രിൻസി (ഷാർജ ), സ്റ്റെഫി, ജിൻസിന. സഹോദരങ്ങൾ: തങ്കമ്മ & പൊന്നമ്മ (നിത്യതയിൽ), പാസ്റ്റർ എം. വി മത്തായി (ഐപിസി പാലക്കാട് നോർത്ത് സെൻ്റർ ശുശ്രൂഷകൻ), കുഞ്ഞൂഞ്ഞമ്മ , കുഞ്ഞുമോൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0