അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

Jan 21, 2026 - 13:09
Jan 21, 2026 - 13:11
 0
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1 ഞായർ വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും ജനുവരി 26 വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. പകൽ യോഗങ്ങളിൽ ശുശ്രൂഷക സമ്മേളനം, ബൈബിൾ പഠന ക്ലാസുകൾ, വിവിധ ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾ, വിദ്യാർത്ഥി, യുവജന സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും.

Get web Hosting at Rs 69 per month

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന പൊതുസഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പാസ്റ്റർ ടി.ജെ. സാമുവേൽ, ഡോ.ഐസക് വി.മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.

Get web Hosting at Rs 69 per month

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0