ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും

Jan 26, 2026 - 09:36
 0
ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും

ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യയുടെ  ആഭിമുഖ്യത്തിൽ ജനുവരി 30,31 തീയതികളിൽ ബൈബിൾ കൺവെൻഷൻ നടക്കും. ദിവസവും വൈകിട്ട് 6ന് പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. ബ്യൂലാ വോയിസ് സംഗീത വിരുന്നൊരുക്കും. സെക്രട്ടറി പാസ്റ്റർ ശശി പോളിന്റെ അധ്യക്ഷതയിൽ പാസ്റ്റർ മാത്യു ജോസഫ് പെരുമ്പാവൂർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ പാസ്റ്റർ റോയ് ബ്യൂല ആമുഖപ്രസംഗം നിർവഹിക്കും. സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, ഷിബിൻ ജി.സാമുവൽ തുടങ്ങിയവർ മുഖ്യപ്രസംഗം നടത്തും.  31ന് രാവിലെ പത്തിന്   കാർമേൽ വർഷിപ്പ് സെന്ററിൽ വനിതാ സമ്മേളനവും നടക്കും. ഇവാ.ശരത്കുമാർ, എൻ.എം. ജോയ്, നാരായണൻ നെയ്ക്കുപ്പ  തുടങ്ങിയവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക് ഫോൺ : +91 97442 23615

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0