ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 22 മുതൽ
IPC Kottarakara Centre Convention
ഐപിസി കൊട്ടാരക്കര സെൻറർ കൺവെൻഷൻ നവംബർ 22 ഇന്ന് മുതൽ 26 വരെ കൊട്ടാരക്കര പുലമൺ ബേർശേബാ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻറർ മിനിസ്റ്റർ പാസ്റ്റർ എ.ഓ. തോമസ് കൂട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി പീറ്റർ, തോമസ് ഫിലിപ്പ്, പി.സി ചെറിയാൻ, കെ.ജെ തോമസ്, ഡാനിയൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. രാത്രി യോഗങ്ങൾ വൈകിട്ട് 6 മുതൽ ആരംഭിക്കും. കൺവെൻഷനോടനുബന്ധിച്ച് സുവിശേഷ റാലി, പുത്രിയാ സംഘടനകളുടെ വാർഷികം, സംയുക്താരാധന എന്നിവ നടക്കും. പാസ്റ്റർ തോമസ് മാത്യു ജനറൽ കോഡിനേറ്ററായും, മാത്യു സാം പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു
Register free christianworldmatrimony.com