ഐ.പി.സി. കൊട്ടാരക്കര മേഖല 63 മത് കൺവൻഷന് ജനുവരി 3 ന്
IPC Kottarakkara Region 63rd Convention on 3rd January
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ(IPC) കൊട്ടാരക്കര മേഖലയുടെ 63 മത് വാർഷിക കൺവൻഷൻ 2024 ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. . സ്വദേശത്തും വിദേശത്തും ഉള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. ജനുവരി 3 ന് വൈകുന്നേരം 6 മണിക്ക് മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കുകയും പാസ്റ്റന്മാരായ കെ.ജെ. തോമസ് കുമളി, ജെയിംസ് ജോർജ് , വിൽസൻ വർക്കി, ജോൺ എസ് മരത്തിനാൽ, ജോൺസൻ ദാനിയേൽ, ഷിബു തോമസ്, സാം ജോർജ് എന്നിവർ ദൈവവചനം ശുശൂഷിക്കുന്നു.പൊതു യോഗം, പ്രഭാത പ്രാർത്ഥന, ബൈബിൾ ക്ലാസ് , ഉണർവ്വ് യോഗങ്ങൾ, ശുശ്രൂഷകകുടുംബ സംഗമം, പുത്രിക സംഘടനകളുടെ വാർഷികം, സ്നാന ശുശ്രൂഷ, സംയുക്ത ആരാധന, കർത്തൃമേശ ശുശ്രൂഷ എന്നിവ നടക്കും.
Register free christianworldmatrimony.com
ശുശ്രൂഷക കുടുംബ സംഗമത്തിൽ പാസ്റ്റന്മാരായ കെ.സി.തോമസ്, എബ്രഹാം ജോർജ്, ഫിലിപ്പ് പി. തോമസ് ക്ലാസുകൾ നയിക്കും. കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ്, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്, സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ , ട്രഷറാർ ബ്രദർ പി.എം. ഫിലിപ്പ്, വൈസ് പ്രസിഡന്മാരായ പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ എ.ഒ. തോമസുകുട്ടി, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ സി. എ. തോമസ്, ജോയിന്റ് സെക്രട്ടറിന്മാരായ പാസ്റ്റർ ജോസ് കെ. എബ്രഹാം . ബ്രദർ കെ.പി. തോമസ് എന്നിവർ നേതൃത്വം നല്കും
Register free christianworldmatrimony.com