അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവെൻഷൻ ഫെബ്രുവരി 19 മുതൽ
Assemblies of God Patahanapuram Section Convention
അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷന്റെ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 മുതൽ 22 വരെ പത്തനാപുരം ക്രൗൺ കൺവെൻഷൻ സെൻ്ററിൽ നടക്കും.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ. ജോസുകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ടി.വി. പൗലോസ് (മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി), സുരേഷ് ബാബു, റെജി മാത്യു, കെ.ജെ. തോമസ് (കുമളി) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രസംഗിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പകൽ യോഗങ്ങൾ ഉണ്ടായിരിക്കും.
ഫെബ്രുവരി 22-ാം തീയതി ഞായറാഴ്ച പകൽ സെക്ഷനിലെ എല്ലാ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന പൊതുസഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. പൊതുസഭായോഗത്തിൽ പാസ്റ്റർ ടി.വി. പൗലോസ് പ്രധാന സന്ദേശം നൽകും.
പത്തനാപുരം സെക്ഷൻ ഗായകസംഘം സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0