മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി കൊച്ചി: മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം കര്‍ശനമായി തടയാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

Dec 8, 2021 - 19:16
 0

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം കര്‍ശനമായി തടയാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.

ശബ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പാക്കാന്‍ പോലീസ് മേധാവികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും വഖഫ് ബോര്‍ഡിനും കോടതി നിര്‍ദ്ദേശം നല്‍കി.

മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍ അനൂപ് ചന്ദ്രന്‍ കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും, ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

ക്ഷേത്രങ്ങളിലെ മൈക്ക് ഉപയോഗം സംബന്ധിച്ചാണ് പരാതിയെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മൈക്ക് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം.

മൈക്ക് ഉപയോഗത്തിന് അനുമതി നല്‍കുമ്പോള്‍ നിയമ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പോലീസ് മേല്‍നോട്ടം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0