കർണാടകയിൽ ക്രിസ്ത്യൻപള്ളികളുടെ സർവേ ഹർജി 25-ലേക്ക് മാറ്റി

കർണാടകത്തിൽ ക്രിസ്ത്യൻപള്ളികളുടെ സർവേ നടത്തുന്നതിനെതിരായ ഹർജി പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ

Oct 23, 2021 - 19:16
Oct 23, 2021 - 19:17
 0
കർണാടകയിൽ ക്രിസ്ത്യൻപള്ളികളുടെ സർവേ ഹർജി 25-ലേക്ക് മാറ്റി

കർണാടകത്തിൽ ക്രിസ്ത്യൻപള്ളികളുടെ സർവേ നടത്തുന്നതിനെതിരായ ഹർജി പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിയാണ് (പി.യു.സി.എൽ.) ഹർജി നൽകിയത്.

നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള പരാതികളെ തുടർന്നാണ്. സംസ്ഥാനത്തെ പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി സർവേ നടത്താൻ നിർദേശിച്ചത്. ക്രിസ്ത്യൻപള്ളികളുടെ മാത്രം സർവേ നടത്തുന്നത് അനാവശ്യമാണെന്നും തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

മതപരിവർത്തനമെന്ന പേരിൽ കര്‍ണാടകയിലെ ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുവാനുള്ള പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനത്തിൽ വിമർശനവുമായി ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു.
ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളും കണക്കിലെടുത്താല്‍ തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെകുറിച്ച് ഏതാണ്ടൊരു ആശയം ലഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം ചെയ്യുന്നവരാണെങ്കില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞുവരുന്നതിന്റെ കാരണമെന്തെന്നും മെത്രാപ്പോലീത്ത ചോദ്യമുയർത്തി.
ഇത് പൂര്‍ണ്ണമായും അനാവശ്യമായ തീരുമാനമാണെന്നും, മതവിരുദ്ധ വികാരങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സര്‍വ്വേകള്‍ നടത്തുന്നത് അപകടകരമാണെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.

പള്ളിയില്‍ പോകുന്നത് കൊണ്ടോ ക്രിസ്ത്യന്‍ മതപ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടോ ഒരാള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പറയുവാന്‍ കഴിയില്ലെന്ന മദ്രാസ് ഹൈകോടതിയുടെ പരാമര്‍ശത്തേ ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രൈസ്തവ സമൂഹം ദേശസ്നേഹികളാണെന്നും, സര്‍ക്കാരിന്റെ പ്രോത്സാഹനവും, പിന്തുണയും ക്രിസ്ത്യന്‍ സമൂഹത്തിനും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സമൂഹം ആരാധനകൾ നടത്തുന്നത് ഭീതിയിലാണ്. കർണാടകയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ സമാധാന അന്തരീക്ഷത്തിനായി ഏവരും പ്രാർഥിക്കുക.