ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (New India Church of God) അൻപതാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗർ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, പാസ്റ്റർമാരായ ഡി മോഹൻ, രാജേഷ് മാത്യു ,ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
ഉണർവ്വ് യോഗങ്ങൾ, മിഷൻ സമ്മേളനങ്ങൾ, സഹോദരി സമ്മേളനങ്ങൾ പുത്രികാ സംഘടനാ സമ്മേളനങ്ങൾ തുടങ്ങി വിവിധ ശുശ്രൂഷകൾ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് (Christ for India Singers) ക്വയർ ഗാനങ്ങൾ ആലപിക്കും.
What's Your Reaction?






