കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന്

കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ "കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളിക

Oct 28, 2021 - 18:53
 0

കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ “കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന് വൈകിട്ട് 4 മുതൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.
പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കുന്ന ചർച്ച ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ദേശീയ പ്രസിഡൻറ് ഡോ. സാജൻ ജോർജ് ഉദ്ഘാടനം ചെയ്യും. നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റീസ് ജനറൽ സെക്രട്ടറി പാ. ജെയ്സ് പാണ്ടനാട് (കേരള) മുഖ്യ പ്രസംഗകനായിരിക്കും.
ബി സി പി എ രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമായ പാ. ജോസ് മാത്യൂ, ബി സി പി എ പ്രസിഡൻറ് ചാക്കോ കെ. തോമസ് എന്നിവർ അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ കെ. എസ്. ജോസഫ്, ഡോ. വർഗീസ് ഫിലിപ്പ്, ടി. ജെ. ബെന്നി, കെ. വി. മാത്യൂ, എം. കുഞ്ഞപ്പി, ഇ. ജെ. ജോൺസൺ, എം. ഐ. ഈപ്പൻ, ജോയ് എം. ജോർജ്, ടി. സി. ചെറിയാൻ, സണ്ണി കുരുവിള, സിബി ജേക്കബ്, സന്തോഷ് കുമാർ, കെ. എസ്. സാമുവേൽ, ഡോ. ജ്യോതി ജോൺസൺ, ടി. ഡി. തോമസ്, സി. ജി. ബാബൂസ്, കെ. വി. ജോസ്, പി. ജെ. തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ട വിശ്വാസികളും, ശുശ്രൂഷകരും ചർച്ചയിൽ പങ്കെടുക്കും.
ബിസിപിഎ വൈസ് പ്രസിഡൻ്റ് പാ. ലാൻസൺ പി. മത്തായി, സെക്രട്ടറി പാ.ർ ജോസഫ് ജോൺ, ജോ. സെക്രട്ടറി പാ. ജോമോൻ ജോൺ, ട്രഷറർ ബിനു മാത്യൂ, പ്രോഗ്രാം കോർഡിനേറ്റർ ജോസ് വി. ജോസഫ് എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0