ക്രൈസ്തവർക്കെതിരെ ആക്രമണം; ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി ഐ.പി.സി കർണാടക സ്റ്റേറ്റ്

Oct 11, 2021 - 21:21
Sep 21, 2022 - 19:48
 0

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റിൻ്റെ കീഴിലുള്ള ആരാധനാലയങ്ങൾക്കും ശുശ്രൂഷകർക്കും സുവിശേഷ വിരോധികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഐപിസി നേതൃത്വം കർണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൾ അസീസ്സിന് പരാതി നൽകി.


കർണാടക ഐപിസി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ എഴുതിയ പരാതി ശുശ്രൂഷകരായ കെ വി ജോസ്, സി.പി. സാം, തോമസ് കോശി, കൊച്ചുമോൻ, ജോയ് പാപ്പച്ചൻ എന്നിവർ മുഖേന നേരിട്ട് കമ്മീഷന് കൈമാറി. ഒക്ടോബർ 3 ഞായറാഴ്ച ആരാധനക്കിടയിൽ മൈസൂരു , ചിക്കബെള്ളാപുര തുടങ്ങിയിടങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെ ഐ പി സി ശുശ്രൂഷകരെ ആക്രമിക്കുകയും മതനിന്ദയും , മതപരിവർത്തനവും നടത്തിയെന്ന കള്ളകേസുകൾ ചുമത്തിയ കാര്യങ്ങളും കമ്മീഷന് നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


പരാതികൾ സ്വീകരിച്ച കമ്മീഷൻ വേണ്ട നടപടികൾ എടുക്കുന്നതിനായി ഡി.ജി.പിക്ക് കത്ത് അയച്ചതായി ഐ പി സി നേതൃത്വത്തെ അറിയിച്ചു. കർണാടകയിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈ.എം.സി. എ ഹാളിൽ ഒരു ആലോചനയോഗം നടത്തിയിരുന്നു. വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാർ, മറ്റ് സഭാ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സുപ്രീം കോടതി അഡ്വക്കേറ്റ് സംസാരിച്ചു. മതപരിവർത്തനം നടത്തിയെന്ന ആരോപണം ദ്യശ്യ മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ച് ക്രൈസ്തവരെ അവഹേളിച്ചവർക്കെതിരെ കേസ് കൊടുക്കുവാനും വിവിധ ജില്ലകളിലുള്ളവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഭാവിപരിപാടികൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0