കുന്നംകുളം യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു; ജനുവരി 26ന്

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (UPF)ന്റെ 11 മത് മെഗാ ബൈബിൾ ക്വിസ്സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു . ക്വിസ്സ് 2022 ജനുവരി 26ന് ഓൺലൈനായി നടക്കും.

Oct 20, 2021 - 20:50
 0
കുന്നംകുളം യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു; ജനുവരി 26ന്

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (UPF)ന്റെ 11 മത് മെഗാ ബൈബിൾ ക്വിസ്സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .
ക്വിസ്സ് 2022 ജനുവരി 26ന് ഓൺലൈനായി നടക്കും.

മത്സരവിജയികൾക്ക് യഥാക്രമം 1,2,3,4,5 സ്ഥാനം നേടുന്നവർക്ക് 25000,10000,7000,5000,3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 2000 രൂപയും 11 മുതൽ 15 വരെ സ്ഥാനം നേടുന്നവർക്ക് 1000 രൂപ ക്യാഷ് പ്രൈസ് നൽകും.

പാഠഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത് ലൂക്കോസ് എഴുതിയ സുവിശേഷമാണ്. ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും.

രജിസ്ട്രേഷൻ ഫീസ് 100 രൂപ. രജിസ്ട്രേഷനും മറ്റ്‌ വിവരങ്ങൾക്കും +919778781620 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചീഫ് എക്സാമിനർ പാസ്റ്റർ കെ. പി. ബേബി 7025442444
അസിസ്റ്റന്റ് എക്സാമിനർ പാസ്റ്റർ പ്രതീഷ് ജോസഫ് 8606556907
രജിസ്ട്രാർ ബ്രദർ പി. ആർ. ഡെന്നി 9846160704
ചീഫ് കോർഡിനേറ്റർ ഡെന്നി പുലിക്കോട്ടിൽ 9544798373
ജനറൽ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉലഹന്നാൻ 9633833387
ജനറൽ സെക്രട്ടറി പാസ്റ്റർ സന്തോഷ്‌ മാത്യു 9961996538
തെക്കൻ മേഖല കോർഡിനേറ്റർ പാസ്റ്റർ സി.യു ജെയിംസ് 9447405334
വടക്കൻ മേഖല കോർഡിനേറ്റർ പാസ്റ്റർ ലാസ്സർ മുട്ടത്ത് 9744625656

ഓവർസീസ് കോർഡിനേറ്റർ  (ഇതര സംസ്ഥാനങ്ങൾ, രാജ്യങ്ങൾ)

ബ്രദർ ഷിജു പി.യു 7025408002

എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

1982ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്-UPF 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ്.