ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു ഭുനേശ്വര്‍ ‍: ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചശേഷം വീടുകളില്‍നിന്നും കുടിയിറക്കി വിട്ടു. തിരികെ വീട്ടിലെത്തിയപ്പോള്‍ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ട നിലയില്‍ കാണുകയായിരുന്നു.

Oct 18, 2021 - 19:34
Oct 20, 2021 - 18:04
 0

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചശേഷം വീടുകളില്‍നിന്നും കുടിയിറക്കി വിട്ടു. തിരികെ വീട്ടിലെത്തിയപ്പോള്‍ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ട നിലയില്‍ കാണുകയായിരുന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലെ ലാഡാമില ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം ഉണ്ടായത്.

ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായതിന്റെ വിരോധമാണ് അതിക്രമിക്കുന്നതിന് കാരണമായതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. സെപ്റ്റംബര്‍ 19-ന് ഗ്രാമത്തിലെ പ്രധാന കിണറ്റില്‍നിന്നും കുടിവെള്ളം എടുക്കാനായി എത്തിയ നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ വെള്ളം എടുക്കുന്നതില്‍നിന്നും തടയുകയുണ്ടായി.പകരം ഈ സ്ത്രീകള്‍ നെല്‍പ്പാടങ്ങളില്‍നിന്നും കണ്ടെയ്നറുകളില്‍ വെള്ളം ശേഖരിക്കുകയാണുണ്ടായത്. തങ്ങള്‍ക്കുണ്ടായ ദുരിതങ്ങളിലും വിവേചനങ്ങളിലും പ്രതികരിച്ചപ്പോള്‍ വിശ്വാസി കുടുംബങ്ങളെ ആക്രമിക്കുകയും വീടുകളില്‍നിന്നും ഇറക്കി വിടുകയുമാണ് ചെയ്തത്.

വീടുകളിലെ പാചകം, കുടിവെള്ളം എടുക്കാനുള്ള സജ്ജീകരണം എന്നിവ നശിപ്പിച്ചു. ഭയന്നുപോയ നാലു കുടുംബങ്ങളില്‍ 2 കുടുംബങ്ങള്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ അഭയം തേടി. മറ്റു രണ്ടു കുടുംബങ്ങള്‍ വനത്തിലും ഇടം തേടി.രണ്ടു ദിവസത്തിനുശേഷം സ്വന്തം വീടുകളിലേക്കു മടങ്ങിയെത്തിയപ്പോള്‍ ഹൃദയം തകര്‍ന്നു പോകുന്ന കാഴ്ചയാണ് കാണാനിടയായത്. അക്രമികള്‍ ഇവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സമാന സംഭവം ഒഡീഷയില്‍ ഉണ്ടായി. രായഗഡ ജില്ലയിലെ സികപായി ഗ്രാമത്തില്‍ നിന്നും 8 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭവന രഹിതരായി. അക്രമികള്‍ ഇവരുടെ വീടുകള്‍ നശിപ്പിക്കുകയുണ്ടായി. ദൈവമക്കള്‍ ഒഡീഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.