മതപരിവര്‍ത്തന നിരോധന നിയമത്തിനുള്ള സാധ്യത; ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനുള്ള സാധ്യത; ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു ബംഗളുരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന

Oct 8, 2021 - 22:28
 0

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കത്തോലിക്ക ബിഷപ്പുമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചു.

മതപരിവര്‍ത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദര്‍ശനം. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്തകളെ ബാംഗ്ളൂര്‍ ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മെക്കഡേ നിഷേധിച്ചു.

ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിനു സ്കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാര്‍ത്ഥിയോടുപോലും മതം മാറാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തന്റെ അമ്മയെ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതംമാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി. എം.എല്‍ ‍.എ ഗൂലിപാട്ടി ശേഖര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

തന്റെ അമ്മയെ ബ്രയിന്‍ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നും മിഷണറിമാര്‍ ഹൊസാദുലേ നിയമസഭാ മണ്ഡലത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണെന്നും അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കിയെന്നും തന്റെ അമ്മയുടെ മൊബൈല്‍ റിങ് ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗീതം ആക്കിയെന്നും എം.എല്‍ ‍.എ ആരോപണം നടത്തി.

ഇതിന്റെ ചുവടു പിടിച്ച് സംസ്ഥാനത്ത് ചില നീക്കങ്ങള്‍ നടക്കുന്നതായും വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് ബിഷപ്പുമാരുടെ സന്ദര്‍ശനം.