കർണാടകയിലെ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം : ഹുബ്ലിയിൽ പ്രതിഷേധ മാർച്ച് നടത്തി

സംസ്ഥാനത്ത് ക്രിസ്ത്യൻ സമുദായങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 25 ന് ഹുബ്ലി സെന്റ് പീറ്റേഴ്‌സ് പള്ളി കാമ്പസിൽ നിന്നും ക്രൈസ്തവർ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തി. ഹൂബ്ലി-ധാർവാഡ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി, ഹൂബ്ലി-ധാർവാഡ് പാസ്‌റ്റേഴ്‌സ് ഫെലോഷിപ്പ് തുടങ്ങീ വിവിധ ക്രൈസ്തവ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ക്രൈസ്തവർ പങ്കെടുത്ത റാലി റാണിചെന്നമ്മ ജംക്ഷനിൽ നിന്നും ഹുബ്ലി മിനി വിധാനസൗദയിൽ ക്രൈസ്തവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തഹസീൽദാർക്ക് നിവേദനം നൽകി

Oct 26, 2021 - 18:25
 0
കർണാടകയിലെ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം : ഹുബ്ലിയിൽ പ്രതിഷേധ മാർച്ച് നടത്തി

സംസ്ഥാനത്ത് ക്രിസ്ത്യൻ സമുദായങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 25 ന് ഹുബ്ലി സെന്റ് പീറ്റേഴ്‌സ് പള്ളി കാമ്പസിൽ നിന്നും ക്രൈസ്തവർ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തി. 

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാ ഹാളില്‍ സംഘപരിവാറിന്റെ ഭജന

ഹൂബ്ലി-ധാർവാഡ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി, ഹൂബ്ലി-ധാർവാഡ് പാസ്‌റ്റേഴ്‌സ് ഫെലോഷിപ്പ് തുടങ്ങീ വിവിധ ക്രൈസ്തവ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ക്രൈസ്തവർ പങ്കെടുത്ത റാലി റാണിചെന്നമ്മ ജംക്ഷനിൽ നിന്നും ഹുബ്ലി മിനി വിധാനസൗദയിൽ ക്രൈസ്തവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തഹസീൽദാർക്ക് നിവേദനം നൽകി.

Hindu activists, MLA Bellad block Hubballi-Dharwad road over religious conversion

ക്രൈസ്തവ സമൂഹം യേശുക്രിസ്തുവിൻ്റെ പാത പിന്തുടരുന്ന സമാധാന പ്രിയരാണെന്നും മതപരിവർത്തനരോപണം ചുമത്തി ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും എ.ജി പ്രസ്ബിറ്ററും ബാംഗ്ലൂർ വിക്ടറി എ.ജി സീനിയർ പാസ്റ്ററുമായ റവ.രവി മണി പ്രസ്താവിച്ചു സംസ്ഥാനത്തെ പള്ളികളിൽ സർവേ നടത്താനുള്ള സർക്കാരിന്റെ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ഹൂബ്ലി-ധാർവാഡ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻ്റ് സുനിൽ മഹാഡെ പറഞ്ഞു. മതപരമായ പെരുമാറ്റം നമ്മുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ സർക്കാർ ഇപ്പോൾ ഔദ്യോഗികവും അനൗദ്യോഗികവുമായ പള്ളികളിൽ ഒരു സർവേ നടത്താൻ ഉത്തരവിട്ടിട്ടുണ്ട്, ഇത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണന്നും അദ്ദേഹം പറഞ്ഞു.