യു.പി.യില്‍ പാസ്റ്ററും വിശ്വാസികളും ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

യു.പി.യില്‍ ഞായറാഴ്ച സഭാ കൂടിവരവ് നടത്തിയ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു. മൌവ് ജില്ലയിലെ സഹദാത്പുര കോളനിയിലാണ് സംഭവം. കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ ആത്മീയ കൂട്ടായ്മ നടത്തി

Oct 20, 2021 - 17:51
Oct 20, 2021 - 18:03
 0

യു.പി.യില്‍ ഞായറാഴ്ച സഭാ കൂടിവരവ് നടത്തിയ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു. മൌവ് ജില്ലയിലെ സഹദാത്പുര കോളനിയിലാണ് സംഭവം. കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ ആത്മീയ കൂട്ടായ്മ നടത്തി വരുന്ന പാസ്റ്റര്‍ ഏബ്രഹാം ശുശ്രൂഷിക്കുന്ന പ്രാദേശിക സഭയില്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രോഗശാന്തി ശുശ്രൂഷയിലൂടെ ആളുകളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ അയല്‍വാസികള്‍ തങ്ങളെ സമീപിച്ചെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ജില്ലാ മേധാവി ഭാനു പ്രതാപ് സിംങ് ആണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. സഭാ ആരാധനാ സമയത്തായിരുന്നു പോലീസിന്റെ നടപടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0