അനുഗ്രഹത്തിന്‍ അധിപതിയെ! Malayalam Christian Song Lyrics

Malayalam Christian Song Lyrics

Oct 18, 2025 - 17:50
 0

അനു ഗ്രഹത്തിന്‍ അധിപതിയെ!
ആനന്ദ കൃപ പെരുംനദിയെ
അനു ദിനം നിന്‍ പദം ഗതിയെ
അടിയാനു നിന്‍ കൃപമതിയെ

വന്‍ വിനകള്‍ വന്നീടുകില്‍
വലയു കയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീ എന്നഭയം
വന്നീടുമോ പിന്നെ ഭയം

തന്നു യിരെ പാപികള്‍ക്കായ്
തന്ന വനാം നീയിനിയും
തള്ളീടുമോ എഴെയെന്നെ
തീരുമോ നിന്‍ സ്‌നേഹമെന്നില്‍

തിരു ക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെ ങ്കില്‍ ശാസനകള്‍
സ്‌നേഹത്തിന്‍ പ്രകാശനങ്ങള്‍

പാരിടമാം പാഴ് മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണ ദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വിടത്തില്‍

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0