യഹോവ മോശെയോടു എഴുതുക എന്ന് കല്പിച്ചു: NICMA ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗമാണ്, ഉത്‌ഘാടനം നിർവഹിച്ച് റവ. ഡോ. കെ. സി ജോൺ

Oct 11, 2021 - 21:33
 0

ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടന്നു. സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) ഉത്ഘാടനവും, ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും, റവ. ഡോ. പി. ജി. വർഗീസ് വെബ്സൈറ്റ് പ്രകാശനവും, റവ. പി. ജി. മാത്യൂസ് NICMA യുടെ മുഖപത്രമായ ക്രോണിക്കിൾസിന്റെ പ്രകാശനവും നടത്തി.

റവ. കെ. ജോയി, റവ. ഡോ. ഷാജി ഡാനിയേൽ, റവ. ഡോ. ലാജി പോൾ, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, റവ. ഡോ. സജി കെ. ലൂക്കോസ്, റവ. ഡോ. വർഗീസ് തോമസ്, റവ. ബെന്നി ജോൺ, റവ. ബെനിസൺ മത്തായി, സി. വി. മാത്യു, ഷിബു തോമസ് എന്നിവർ പ്രത്യേക അഭിസംബോധനയും വിവിധ മാധ്യമ പ്രവർത്തകരും സഭാ നേതാക്കളും ആശംസകൾ അറിയിക്കുകയും ചെയ്തു. സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0