ഐസിപിഎഫ് 41-ാമത് വാർഷിക ക്യാമ്പ് ഒക്ടോ.13 മുതൽ

ഐസിപിഎഫ് 41 വാർഷിക ക്യാമ്പ് ഒക്ടോബർ13 ബുധൻ മുതൽ -16 ശനി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. "പിന്തിരിയുകില്ല" എന്നതാണ് ക്യാമ്പ് തീം. ഡോ. ജോർജ് ഫിലിപ്പ് യുബിസ്,

Oct 9, 2021 - 19:36
Oct 9, 2021 - 20:23
 0

ഐസിപിഎഫ് 41 വാർഷിക ക്യാമ്പ് ഒക്ടോബർ13 ബുധൻ മുതൽ -16 ശനി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. “പിന്തിരിയുകില്ല” എന്നതാണ് ക്യാമ്പ് തീം. ഡോ. ജോർജ് ഫിലിപ്പ് യുബിസ്, പൂനെ മുഖ്യാതിഥിയായിരിക്കും.

ഡോ. കെ. മുരളീധർ, പ്രൊഫ. മാത്യു പി. തോമസ്, ഡോ. ഡി. ജോഷ്വാ, ഡോ. ജെയിംസ് ജോർജ്ജ്, ഡോ. സിനി ജോയ്സ് മാത്യു, ഡോ. സി. ടി. ലൂയിസ്കുട്ടി എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകും.

13ന് വൈകിട്ട് ആരംഭിക്കുന്ന ക്യാമ്പ് 16 ന് 12 മണിക്ക് അവസാനിക്കും. രാവിലെ 9.30-12 വരെയും വൈകിട്ട് 6 മുതൽ 7:30 വരെയും വിവിധ പരിപാടികൾ നടക്കും.15ന് വൈകിട്ട് 5:30 മുതൽ 6:30വരെ എഞ്ചലോസ് അവതരിപ്പിക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.

കെ.ഐ. മാത്യു, ഉമ്മൻ പി. ക്ലെമന്റ്സ്, അജി മാർക്കോസ്, ബോബു എൻ.ഡി. എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://bit.ly/annualcamp

ഫോൺ: 9447593409

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0