കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാ ഹാളില്‍ സംഘപരിവാറിന്റെ ഭജന
കര്‍ണാടകയില്‍ ക്രൈസ്തവ സഭയുടെ ആരാധനാ യോഗം നടക്കുന്ന ഹാളില്‍ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ഭജനഗീതം പാടി അലങ്കോലപ്പെടുത്തി. ഒക്ടോബര്‍ 17-ന് ഞായറാഴ്ച ഹുബ്ബാലി ജില്ലയിലെ ബൈരിദേവര്‍ കോപ്പയിലെ പ്രെയര്‍ ഫോര്‍ ഓള്‍ പ്രാര്‍ത്ഥനാ ഹാളിലാണ് അതിക്രമം നടന്നത്. രാവിലെ പാസ്റ്റര്‍ സോമു അവരധി ആരാധനയ്ക്കു നേതൃത്വം നല്‍കുന്ന സമയത്ത് രാവിലെ 11 മണിയോടെ ബജറംഗ്ദള്‍ -വിശ്വഹിന്ദു പരിഷത്തിന്റെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആരാധനാ
കര്‍ണാടകയില്‍ ക്രൈസ്തവ സഭയുടെ ആരാധനാ യോഗം നടക്കുന്ന ഹാളില്‍ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ഭജനഗീതം പാടി അലങ്കോലപ്പെടുത്തി. ഒക്ടോബര്‍ 17-ന് ഞായറാഴ്ച ഹുബ്ബാലി ജില്ലയിലെ ബൈരിദേവര്‍ കോപ്പയിലെ പ്രെയര്‍ ഫോര്‍ ഓള്‍ പ്രാര്‍ത്ഥനാ ഹാളിലാണ് അതിക്രമം നടന്നത്. രാവിലെ പാസ്റ്റര്‍ സോമു അവരധി ആരാധനയ്ക്കു നേതൃത്വം നല്‍കുന്ന സമയത്ത് രാവിലെ 11 മണിയോടെ ബജറംഗ്ദള്‍ -വിശ്വഹിന്ദു പരിഷത്തിന്റെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആരാധനാ ഹാളില്‍ അതിക്രമിച്ചു കയറി വിശ്വാസികള്‍ ഇരിക്കുന്നതിന്റെ പിറകുവശം ഇരുന്നുകൊണ്ട് ജയ് ശ്രീറാം വിളിച്ച് ഹിന്ദു ഭജന പാടുകയായിരുന്നു.
സംഭവം പ്രമുഖ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ചര്‍ച്ച് കേന്ദ്രികരിച്ച മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. പാസ്റ്റര്‍ സോമുവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.എം.എല്‍ .എ. അരവിന്ദ് സെല്ലാസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധവും നടന്നിരുന്നു.
പട്ടികജാതിക്കാരനായ വിശ്വനാഥ് എന്ന പച്ചക്കറി കച്ചവടക്കാരന്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെത്തി ഭജനയും പ്രാര്‍ത്ഥനയും നടത്തിയതെന്നാണ് ബജ്റംഗദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ളൊഷ്പോം യുടെ ആരോപണം.
സോമുവും മറ്റു ചിലരും തന്നെ ചര്‍ച്ചിനകത്തു വിളിച്ചു വരുത്തി മതപരിവര്‍ത്തനത്തിനു ശ്രമിച്ചുവെന്നാണ് വിശ്വനാഥന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് പാസ്റ്റര്‍ സോമുവിനെ പോലീസ് അറസ്റ്റു ചെയ്തു.
എന്നാല്‍ തന്നെയും വിശ്വാസികളായ ചിലരെയും ഭജനക്കാര്‍ മര്‍ദ്ദിച്ചതായി പാസ്റ്റര്‍ സോമുവും പോലീസില്‍ പരാതി നല്‍കുകയുണ്ടായി.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ സമാധാനപരമായി ആരാധന നടത്തുമ്പോഴായിരുന്നു സംഘപരിവാറിന്റെ അതിക്രമമെന്നും പാസ്റ്റര്‍ സോമുവും ആരോപിച്ചു