ഹിമാചലില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു

Oct 8, 2021 - 22:01
 0

ഹിമാചല്‍ പ്രദേശില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാസ്റ്ററെ അറസ്റ്റു ചെയ്തു. ലാലാസ് ഗ്രാമത്തില്‍ ആളുകള്‍ക്ക് ക്രിസ്ത്യന്‍ ലഘുലേഖകളും ബൈബിളുകളും വിതരണം ചെയ്ത പാസ്റ്റര്‍ ജോണിനെയാണ് ചില ഹിന്ദു പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച പാസ്റ്റര്‍ ജോണും മറ്റ് രണ്ടു സഹോദരന്മാരുമായി പ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ ഒരു സംഘം ആളുകള്‍ തടസ്സപ്പെടുത്തുകയും പണം നല്‍കി ആളുകളെ ക്രിസ്ത്യാനികളാക്കുന്നു എന്ന് ആക്രോശിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പോലീസ് മൂവരെയും ചോദ്യം ചെയ്യുകയും പാസ്റ്ററെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തങ്ങള്‍ ലഘുലേഖകളും ബൈബിളുകളും നല്‍കിയെങ്കിലും ചിലര്‍ നിരസിക്കുകയും ചെയ്തു. തങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും പാസ്റ്റര്‍ പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0