വീടിന്റെ മതിലിൽ ബൈബിൾവചനം എഴുതിയത്: ഭരണഘടനാപരമായ അവകാശമോ, സാമൂഹിക സംഘർഷത്തിനുള്ള കാരണമോ?
The Bible verse written on the wall of the house: Constitutional right or cause for social conflict?
കേരളത്തിലെ ഒരു വ്യക്തി തന്റെ സ്വകാര്യവീടിന്റെ അതിരുമതിലിൽ ഗലാത്യർ 5:19–21 എന്ന ബൈബിൾവചനം എഴുതിയതാണ് അടുത്തിടെ വിവാദമായത്. പ്രത്യേകിച്ച് “വിഗ്രഹാരാധന” എന്ന പദം ചിലർക്കു അപമാനകരമാണെന്ന ആരോപണത്തെ തുടർന്ന്, അത് മറ്റൊരു പെയിന്റ് ഉപയോഗിച്ച് മായ്ച്ചുകളയുകയും ചെയ്തു.
ഇത് ഒരു പ്രധാന ചോദ്യമുയർത്തുന്നു:
ഇന്ത്യയിൽ ഒരാൾക്ക് തന്റെ വിശ്വാസവചനം സ്വന്തം വീട്ടിൽ പ്രദർശിപ്പിക്കാൻ അവകാശമുണ്ടോ?
ഈ സംഭവം മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക സൗഹാർദ്ദം എന്നീ വിഷയങ്ങളെ വീണ്ടും ചർച്ചയിലാക്കുകയാണ്.
മതിലിൽ എഴുതി പ്രദർശിപ്പിചതിനാൽ വിവാദമായ ബൈബിൾ വാക്യം
ഗലാത്യർ 5:19-21
19 : ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍ കൂട്ടി പറയുന്നു
മുന്നറിയിപ്പ് : ഇത് ബൈബിളിൽ നിന്നുള്ള വാക്യമാണ് , ബൈബിൾ വിശ്വസിക്കുകയും അത് പാലിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ വാക്യം. ഇത് മറ്റു മതസ്ഥർക്കെതിരായോ അവരുടെ ആചാരങ്ങൾക്കെതിരായോ പ്രയോഗിക്കാനുള്ളതല്ല . ഇത് ബൈബിൾ വിശ്വസിക്കുന്ന , യേശുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് അവന്റെ ആത്മീകജീവിതത്തെ കുറിച്ച് വിശകലനം ചെയ്യപ്പെടാൻ വേണ്ടിയുള്ളതാണ്. അതിന്റെ അംഗീകാരവും തിരസകരണവും തികച്ചും വ്യക്തിപരമാണ് .
ഈ വാക്യത്തിൻെറ സാഹചര്യം :
അപ്പോസ്തലനായ പൗലോസ് ഗലാത്യയിലുള്ള സഭയ്ക്ക് എഴുതിയ ലേഖനത്തിലെ വാക്കുകളാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. ഈ ലേഖനം എഴുതപെട്ട പശ്ചാത്തലം ആദ്യം പരിശോദിക്കാം
ഗലാത്യർ ലേഖനം എഴുതപ്പെട്ടത് സഭയിൽ ഉണ്ടായ ഒരു പ്രത്യേക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്. ഗലാത്യ പ്രദേശങ്ങളിലെ ക്രൈസ്തവ സഭകളിൽ വിശ്വാസജീവിതം തെറ്റായ ദിശയിലേക്കു പോകുന്നുവെന്ന് പൗലോസ് തിരിച്ചറിഞ്ഞതോടെയാണ് ഈ ലേഖനം എഴുതുന്നത്. സഭയിലെ വിശ്വാസികൾ ദൈവ വിശ്വാസത്തിനെതിരായി സ്വന്ത ഇഷ്ടപ്രകാരം ജീവിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് നൽകിയ ഒരു മുന്നറിയിപ്പാണ് ഈ വാക്യം. ബൈബിൾ വിശ്വസിക്കുന്ന, ഒരു ക്രിസ്തീയ വിശ്വാസി എപ്രകാരം ആയിരിക്കേണം എന്നതാണ് മുഖ്യമായും ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് . യേശുവിലുള്ള വിശ്വാസമാണല്ലോ ഒരു ക്രിസ്ത്യാനിയുടെ അടിസ്ഥാനം. അപ്രകാരം ജീവിക്കുന്ന ഒരു ക്രൈസ്തവ വിശ്വാസി ദുര്‍ന്നടപ്പു, അശുദ്ധി, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു എന്നിവ ഒഴിവാക്കി ജീവിക്കണം എന്നുള്ളതാണ് ഇവിടെ ലേഖകനായ പൗലോസ് ഉദ്ദേശിക്കുന്നത്.
ഈ വചനത്തിൽ പൗലോസ് അപ്പൊസ്തലൻ “ജഡത്തിന്റെ പ്രവൃത്തികൾ” എന്ന് വിശേഷിപ്പിക്കുന്ന ചില നൈതിക പ്രവൃത്തികളെക്കുറിച്ചാണ് പരാമർശിക്കുന്നത്. , ഇത് മറ്റേതെങ്കിലും മതത്തെ ലക്ഷ്യമിട്ട് എഴുതിയ വാക്യമല്ല, മറിച്ച് സ്വയംപരിശോധനയ്ക്കുള്ള ബൈബിൾ വിശ്വസിക്കുള്ള ആത്മീയ മുന്നറിയിപ്പാണ്.
ബൈബിൾ അനുസരിക്കാത്ത വിശ്വസിക്കാത്ത ഒരു വ്യക്തിക്കും ഇത് ബാധകമല്ല, അത് ക്രിസ്ത്യാനി ആയാലും മറ്റു മതസ്ഥരായാലും . ബൈബിൾ വിശ്വസിക്കാത്ത ഒരു വ്യക്തി , മറ്റേതു വിശ്വാസം ആചരിക്കുന്നവർ ആരായാലും, ഈ മേല്പറഞ്ഞിരിക്കുന്ന വാക്കുകൾ അവർക്കു ബാധകമല്ല കാരണം മേല്പറഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് പറയുന്നതിൽ അർത്ഥമാക്കുന്നത് , ബൈബിൾ വിശ്വസിക്കുന്ന ആളുകളോടാണ് . അത് ഒരിക്കലും മറ്റു വിശ്വാസത്തിലവരെ കുറിച്ചല്ല. ദൈവരാജ്യം എന്ന വിശ്വാസം ബൈബിളിൽ മാത്രം അധിഷ്ടിതമാണ് . ബൈബിൾ വിശ്വസിക്കാത്ത ആർക്കും ഇത് ബാധകമല്ല.
ദൈവരാജ്യം അവകാശമാക്കുകയില്ല” – എന്താണ് ഉദ്ദേശ്യം?
ഈ വാക്യം ഭീഷണിപ്പെടുത്താനുള്ള ശാപവാക്യമല്ല, അല്ലെങ്കിൽ ഇടറിവീഴുന്നവരെ തള്ളിക്കളയാനുള്ള പ്രഖ്യാപനമല്ല, മറിച്ച്, ഡവ വചനത്തിൽ വിശ്വസിച്ചു ജീവിച്ചു വന്ന വ്യക്തി പിന്നീട് മേല്പറഞ്ഞ പ്രവർത്തികളിലൂടെ പാപത്തിൽ തുടരുന്ന, മനസാന്തരമില്ലാത്ത ജീവിതശൈലിയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ്. ബൈബിൾ അനുസരിച്ചു ജീവിക്കുന്നവർക്കുള്ള ഒരു ആത്മപരിശോധനയ്ക്ക് ഉള്ള ഒരു അവസരം.
മറ്റു വിശ്വാസങ്ങളിൽ ജീവിക്കുന്നവർക്കെതിരെ , അവരുടെ വിശ്വാസങ്ങൾക്കെതിരായി ഈ വാക്യം ഉപയോഗിക്കുന്നത്, അവരെ മാനസികമായി വൃണപ്പെടുത്തും. ഇത് ബൈബിൾ വിശ്വസിക്കുന്ന ഓരോരുത്തർക്കുമുള്ള ആത്മപരിശോധയ്ക്കുള്ള ആഹ്വാനമാണ്. ഇത് ഒരു സമൂഹത്തെ ആക്രമിക്കാൻ അല്ല, ഒരു മതത്തെയും അപമാനിക്കാൻ അല്ല. മറിച്ചു ക്രിസ്തീയ വിശ്വാസികളെ വഴിതെറ്റാതിരിക്കാൻ, സ്വാതന്ത്ര്യം അച്ചടക്കത്തിലേക്കും ഫലത്തിലേക്കും നയിക്കാനാണ്.
വിഗ്രഹാരാധന:
ബൈബിൾ വിശ്വസിക്കുന്നവർ ദൈവത്തിന്റെ സ്ഥാനത്ത് എന്തിനെയും വയ്ക്കുന്ന മനുഷ്യസ്വഭാവത്തെ സൂചിപ്പിക്കുന്ന ആത്മീയ പദമാണ്. മറ്റു മതസ്ഥർ അവരുടെ വിശ്വാസത്തിൽ ചെയ്യുന്ന കാര്യങ്ങളുമായി, ബൈബിൾ വിശ്വസിക്കാത്ത മറ്റു മതസ്ഥരെ ഇതിലേക്ക് (വിഗ്രഹാരാധന) വലിച്ചിഴക്കേണ്ട. അവരുടെ വിശ്വാസത്തിനനുസരിച് അവർ ജീവിക്കട്ടെ . ബൈബിൾ വിശ്വസിക്കുന്നവൻ ബൈബിൾ പറയുന്നതിനനുസരിച് ജീവിക്കണം.
ബൈബിള്‍ വിശ്വസിക്കുന്നവരോടാണ് ബൈബിൾ സംസാരിക്കുന്നത്.
ഗലാത്യർ ലേഖനത്തിൽ പൗലോസ് രണ്ട് ജീവിതരീതികളെ തമ്മിൽ താരതമ്യം ചെയ്യുന്നു. ബൈബിൾ വിശ്വസിക്കുന്ന ഒരു വ്യക്തി ഒന്നുകിൽ ജഡപ്രകാരം ജീവിക്കുക അല്ലെങ്കിൽ ആത്മാവാൽ നയിക്കപ്പെടുന്ന ജീവിതം
5:19–21 ൽ ജഡത്തിന്റെ പ്രവൃത്തികൾ (Works of the Flesh) പട്ടികപ്പെടുത്തുന്നു. അതിന്റെ പിന്നാലെ (5:22–23) ആത്മാവിന്റെ ഫലം പറയുന്നുണ്ട്.
ജഡത്തിന്റെ പ്രവൃത്തികൾ (Works of the Flesh)
നൈതിക അശുദ്ധിയുമായി ബന്ധപ്പെട്ട പാപങ്ങൾ
ദുര്‍ന്നടപ്പ് – വിവാഹബന്ധത്തിനപ്പുറമുള്ള ലൈംഗിക അച്ചടക്കക്കേട്
അശുദ്ധി – ചിന്തയിലും പ്രവൃത്തിയിലും ഉള്ള മലിനത
ദുഷ്കാമം – നിയന്ത്രണമില്ലാത്ത ലൈംഗിക ആഗ്രഹങ്ങൾ
ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യൻ തന്റെ ശരീരത്തെയും മറ്റുള്ളവരെയും ഒരു ഉപകരണമായി കാണാൻ തുടങ്ങുന്ന അവസ്ഥ.
ദൈവബന്ധത്തെ തകർക്കുന്ന പാപങ്ങൾ
വിഗ്രഹാരാധന – ദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നിനെ (പണം, ശക്തി, വ്യക്തികൾ) ഉയർത്തുക
ആഭിചാരം – ദൈവത്തെ ഒഴിവാക്കി അദൃശ്യശക്തികളെ ആശ്രയിക്കൽ
ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യൻ ദൈവത്തിൽ നിന്ന് മാറിപ്പോകുന്ന ആത്മീയ വിശ്വാസവഞ്ചന.
ബന്ധങ്ങളെ നശിപ്പിക്കുന്ന പാപങ്ങൾ
പക – ഉള്ളിൽ കത്തുന്ന വൈരാഗ്യം
പിണക്കം – സ്ഥിരമായ തർക്കസ്വഭാവം
ജാരശങ്ക – അസ്വസ്ഥമായ അസൂയ
ക്രോധം – നിയന്ത്രണമില്ലാത്ത കോപം
ശാഠ്യം – സ്വാർത്ഥമായ നിലപാട്, “എനിക്കേ ശരി” എന്ന മനോഭാവം
ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യൻ ബന്ധങ്ങളെ നശിപ്പിക്കുന്ന പാപങ്ങൾ ചെയ്യമ്പോൾ സമൂഹവും കുടുംബവും തകരാൻ കാരണമാകുന്നു
സഭയെ പിളർത്തുന്ന പാപങ്ങൾ
ദ്വന്ദ്വപക്ഷം – കൂട്ടങ്ങൾ ഉണ്ടാക്കി വിഭജിക്കൽ
ഭിന്നത – ഐക്യം തകർക്കുന്ന നിലപാടുകൾ
ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യൻ സത്യത്തേക്കാൾ സ്വാർത്ഥതയെ മുൻനിർത്തുമ്പോൾ സംഭവിക്കുന്നത്.
സ്വയംനിയന്ത്രണമില്ലായ്മ
അസൂയ – മറ്റുള്ളവരുടെ അനുഗ്രഹം സഹിക്കാനാകാത്ത മനസ്സ്
മദ്യപാനം – നിയന്ത്രണം നഷ്ടപ്പെടുന്ന ലഹരി
വെറിക്കൂത്തു – അഴിഞ്ഞാടലും ധാർമ്മികതയില്ലാത്ത ആഘോഷവും
ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യൻ സ്വയം നീയന്ത്രണമില്ലാതെ വരുമ്പോൾ ജീവിതത്തിന്റെ ദിശ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറുന്നു
തെറ്റ് ചെയ്യുന്ന ബൈബിൾ വിശ്വസിക്കുന്ന ഒരു മനുഷ്യനുള്ള ശക്തമായ മുന്നറിയിപ്പ്
“ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല” ഇത് ബൈബിൾ വിശ്വസിക്കുന്ന മനുഷ്യനു മാത്രമുള്ള ഒരു അപകട മുന്നറിയിപ്പാണ്.
പാപത്തിൽ തുടരുന്ന ജീവിതശൈലിയെക്കുറിച്ചുള്ള ഗൗരവമായ ആത്മീയ സത്യവാക്യം ആണ്. ഇടറിവീഴുന്നതല്ല പ്രശ്നം, പാപത്തിൽ തുടരാൻ തീരുമാനിക്കുന്ന ജീവിതമാണ് പ്രശ്നം.
ജഡത്തിന്റെ പ്രവൃത്തികൾ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നു. ആത്മാവിന്റെ നേതൃത്വത്തിലുള്ള ജീവിതം മാത്രമാണ് സ്വാതന്ത്ര്യത്തിലേക്കും ദൈവരാജ്യത്തിലേക്കും നയിക്കുന്നത്. ഈ പട്ടിക നമ്മെ കുറ്റപ്പെടുത്താൻ അല്ല, സ്വയം പരിശോധിച്ച് തിരിഞ്ഞുവരാൻ ആണ്.
ഗലാത്യർ 5:19–21 ബൈബിൾ വിശ്വസിക്കുന്ന മനുഷ്യരോട് ചോദിക്കുന്നു:
“എന്റെ ജീവിതത്തെ നയിക്കുന്നത് ജഡമാണോ, ആത്മാവാണോ?”
ബൈബിൾ വിശ്വസിക്കുന്ന മനുഷ്യർക്കുള്ള ഒരു ആത്മപരിശോധനയ്ക്കുള്ള വിളിയാണ്.
എന്റെ ജീവിതത്തിന്റെ control center ആര്?
ഞാൻ പോരാടുകയാണോ, അല്ലെങ്കിൽ പാപത്തിൽ settle ചെയ്തിട്ടുണ്ടോ? ചിന്തിക്കൂ ബൈബിൾ വിശ്വസിക്കുന്ന മനുഷ്യ...
ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ : ഇന്ത്യൻ ഭരണഘടനയും വ്യക്തിഗത സ്വാതന്ത്ര്യവും
🔹 ഭരണഘടനാപരമായ അവകാശങ്ങൾ
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 19(1)(a) പ്രകാരം: വാക്സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും
എല്ലാ പൗരന്മാർക്കും ഉറപ്പുനൽകപ്പെട്ട അവകാശമാണ്. അതുപോലെ ആർട്ടിക്കിൾ 25, മതസ്വാതന്ത്ര്യം –
ഒരു വ്യക്തിക്ക് തന്റെ മതം വിശ്വസിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനും അവകാശമുണ്ട്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, അക്രമമോ വെറുപ്പുഭാഷയോ ഉദ്ദേശിക്കാതെ, സ്വന്തം മതവചനങ്ങൾ പ്രദർശിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. എന്നാൽ ഈ സ്വാതന്ത്ര്യം പൊതു സമാധാനം തകർക്കരുത്, മതവിദ്വേഷം ഉണർത്തരുത്, അക്രമത്തിനുള്ള ആഹ്വാനം ആവരുത് എന്ന വ്യവസ്ഥകൾക്കുള്ളിലാണ്.
പൊതു കാഴ്ചയിൽ ഇത്തരം വചനങ്ങൾ എഴുതുന്നത് മതവൈരാഗ്യം വളർത്താം. “വിഗ്രഹാരാധന” എന്ന പദം മറ്റുമത വിശ്വാസികളെ വേദനിപ്പിക്കാം. ഈ ആശങ്ക സാമൂഹിക സൗഹാർദ്ദത്തിന്റെ ദൃഷ്ടികോണത്തിൽ പ്രസക്തമാണ്.
എന്നാൽ, അപമാനം ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അക്രമ ആഹ്വാനം ഇല്ലെങ്കിൽ സ്വകാര്യ മതിലിലാണെങ്കിൽ
അത് നിയമവിരുദ്ധമാകുന്നില്ല.
അഭിപ്രായവ്യത്യാസം: സംവാദത്തിലൂടെയും നിയമപരമായ വഴികളിലൂടെയും പരിഹരിക്കേണ്ടതാണ് — സ്വയംനീതിയുടെ വഴി അല്ല. ഒരു പൗരന് തന്റെ വിശ്വാസം സ്വന്തം വീട്ടിൽ പ്രകടിപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്
ബൈബിള്‍ വചനം എഴുതി പൊതുവായി പ്രദർശിപ്പിക്കുന്നത് മതവിദ്വേഷതിനല്ല, അത് വിശ്വശിക്കുന്നവർക്കുള്ള ആത്മീയ സന്ദേശമാണ്. എന്നാൽ, സാമൂഹിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന
ഭാഷയും സമീപനവും ഒരു വിശ്വാസി എപ്പോഴും സ്വീകരിക്കണം
വിശ്വാസസ്വാതന്ത്ര്യം, നിയമബോധം, പരസ്പര ബഹുമാനം ഇവ ഒന്നിച്ചു നിലനിൽക്കുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ സ്വതന്ത്രമാകുന്നത്.
എതിർപ്പ് ഉയർന്നത് എന്തുകൊണ്ട്?
വചനത്തിലെ “വിഗ്രഹാരാധന” എന്ന പദം പൊതു ഇടത്തിൽ പ്രദർശിപ്പിക്കുന്നത് മറ്റു മതവിശ്വാസികളെ വേദനിപ്പിക്കാമെന്ന ആശങ്കയാണ് എതിർപ്പിന് കാരണമായത്.
.
ഒരിക്കൽ കൂടി വ്യക്തമായി പറയട്ടെ മേല്പറഞ്ഞ വാക്യം അത് ബൈബിൾ വിശ്വസിക്കുന്നവർക്കുള്ളതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0
