സുവിശേഷകനായ മുൻ പോലീസ് സബ് ഇൻസ്പെക്ടർക്ക് വിശിഷ്ട സേവന മെഡൽ

വിശുദ്ധ വേദ പുസ്തകം കരങ്ങളിൽ പിടിച്ച് രാജ്യത്തിന് സുരക്ഷയൊരുക്കുന്ന, സഹപ്രവർത്തകരായ വിമുക്തഭടന്മാരോട് ലജ്ജയില്ലാതെ സുവിശേഷം പറഞ്ഞിരുന്ന മുൻ ബി.എസ്.എഫ് സബ് ഇൻസ്പക്ടർ ഒ.ഫിലിപ്പ് കുട്ടിയ്ക്ക് വിശിഷ്ഠ സേവനത്തിലുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

May 3, 2018 - 00:43
 0
സുവിശേഷകനായ മുൻ പോലീസ് സബ് ഇൻസ്പെക്ടർക്ക് വിശിഷ്ട സേവന മെഡൽ

ബെംഗളുരു: വിശുദ്ധ വേദ പുസ്തകം കരങ്ങളിൽ പിടിച്ച് രാജ്യത്തിന് സുരക്ഷയൊരുക്കുന്ന, സഹപ്രവർത്തകരായ വിമുക്തഭടന്മാരോട് ലജ്ജയില്ലാതെ സുവിശേഷം പറഞ്ഞിരുന്ന മുൻ ബി.എസ്.എഫ് സബ് ഇൻസ്പക്ടർ ഒ.ഫിലിപ്പ് കുട്ടിയ്ക്ക് വിശിഷ്ഠ സേവനത്തിലുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. ബെംഗളുരു എസ്.റ്റി.സി – ബി.എസ്.എഫ്  ആസ്ഥാനത്ത് നാനൂറോളം ട്രയിനികളുടെ പാസിംങ് ഔട്ട് പരേടിൽ എയർ ഇന്ത്യാ ചെയർമാനും മാനേജിംങ് ഡയറക്ടറുമായ പി.എസ്.ചരോള മെഡൽ നൽകി. നീണ്ട 38 വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്ത് ഇപ്പോൾ ബാംഗ്ലൂർ കൊത്തന്നൂരിൽ കുടുംബ മായ് താമസിച്ച് ഹിന്ദി – ഇംഗ്ലീഷ് ഭാഷകളിൽ വേൾഡ് വൈഡ് മിഷനറി മൂവ്മെന്റ് എന്ന പേരിൽ ആരാധന നടത്തുന്നു.കൊല്ലം കരീപ്ര എ.ജി.സഭാംഗമായ സുവിശേഷകൻ ഫിലിപ്പ് കുട്ടി സുവിശേഷ വേലയിൽ അതീവ തല്പരനാണ് . സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും  ഗൾഫ് ,യു എസ് എ എന്നിവിടങ്ങളിലും പോയി തന്റെ അനുഭവ സാക്ഷ്യം പ്രസ്താവിക്കുമായുന്നു. തന്റെ ഭാര്യയും മൂന്ന് മക്കളും പിതാവിന്റെ സുവിശേഷ പ്രവർത്തനത്തിൽ സഹായിയാണ്