ഒഡീഷയില്‍ ആദിവാസി വിഭാഗത്തില്‍നിന്നും വിശ്വാസത്തില്‍ വന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം
ഭുവനേശ്വര്‍ : ഒഡീഷയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ രോഷം പൂണ്ട വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്കു പരിക്കേറ്റു.
ഭുവനേശ്വര്‍ : ഒഡീഷയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ രോഷം പൂണ്ട വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്കു പരിക്കേറ്റു.
ഒഡീഷയിലെ ദെങ്കാനല്‍ ജില്ലയിലെ കൊണ്ടുപട ഗ്രാമത്തിലെ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. ഈ പ്രദേശത്തെ 20-ഓളം വരുന്ന ജനങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിച്ചു വരികയായിരുന്നു. ഇവരൊക്കെ അടുത്ത കാലത്ത് വിശ്വാസത്തില്‍ വന്നവരാണ്.
ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ഫെബ്രുവരി 20-ന് ഇവരുടെ ആരാധനാ സ്ഥലത്ത് എത്തി വിശ്വാസികളെ ചോദ്യം ചെയ്തു. നിങ്ങള്‍ മതപരിവര്‍ത്തനം നടത്തിയവരാണ്. ഹിന്ദു ആചാരപ്രകാരം ജീവിക്കണം. എന്തിനു വിഗ്രഹാരാധന വെടിഞ്ഞു എന്നൊക്കെ പറഞ്ഞു ഭീഷണി മുഴക്കുകയും ഹിന്ദു മതത്തിലേക്കു മടങ്ങിവരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനു വഴങ്ങാതെവന്ന വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഈ സ്ഥലത്തുനിന്നും ആദ്യം വിശ്വാസത്തിലേക്കുവന്ന റാങ്കോ കുല്‍ദി (52), റായിബാകി (54), സബിത (26), ഗുരുകുല്‍ദി (18), റാങ്കോയുടെ ഭാര്യ ദുസാമ, പാണ്ടു തിരായി (62), രാജു ഛത്തര്‍ (40), ഉച്ചാബാതായിസണ്‍ (32) എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു.
ചവിട്ടും ഇടിയുമേറ്റ ഇവരില്‍ ചിലരുടെ കണ്ണുകള്‍ക്ക് സാരമായി പരിക്കേറ്റു. കൈകാലുകള്‍ക്കും തോളിനും പൊട്ടലേറ്റവരുമുണ്ട്. പരിക്കേറ്റവരെ കാമാക്യ നഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയൂര്‍ബഞ്ച് സ്വദേശിയായ ഒരു പാസ്റ്ററാണ് ഈ സഭയുടെ ശുശ്രൂഷകന്‍ . ഇദ്ദേഹം പതിവായി എല്ലാ ആഴ്ചയും ഇവിടെയെത്തി സഭാ ആരാധന നടത്തുകയാണ്.