അടി മാലിയിൽ പഠനോപകരണ വിതരണം മെയ് 21ന് തിങ്കളാഴ്ച

ഇടുക്കി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഇടുക്കി വെസ്റ്റ് സെന്ററിന്റെയും ഐ. പി. സി വർഷിപ് സെന്റർ പി. വൈ. പി. എ ഷാർജയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം മെയ്‌ 21 രാവിലെ10 മണിക്ക് നടക്കും.

May 21, 2018 - 03:47
 0

ഇടുക്കി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഇടുക്കി വെസ്റ്റ് സെന്ററിന്റെയും ഐ. പി. സി വർഷിപ് സെന്റർ പി. വൈ. പി. എ ഷാർജയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം മെയ്‌ 21 രാവിലെ10 മണിക്ക് നടക്കും.
അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിതരണ യോഗത്തിൽ ഐ പി സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നല്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പഠനോപകാരനങ്ങൾ വിതരണം ചെയും.
പാസ്റ്റർ. റോയ് ജോർജ് ( ഐ പി സി വർഷിപ് സെന്റർ അസോ. പാസ്റ്റർ ) മുഖ്യ അഥിതി ആയിരിക്കും. സാമൂഹിക, രാഷ്ട്രീയ, ആത്മീയ നേതാക്കൾ പങ്കെടുക്കും.