ഐപിസി ഓസ്ട്രേലിയ റീജിയൻ - ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന് തുടക്കം

IPC Australia Region Queensland Chapter

Oct 23, 2026 - 10:39
 0
ഐപിസി ഓസ്ട്രേലിയ റീജിയൻ - ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്  തുടക്കം

ഐപിസി ഓസ്ട്രേലിയ റീജിയന്റെ(IPC Australia Region) പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായും, ദൈവജനത്തിന്റെ ഐക്യവും ആത്മീയ ഉണർവും സുവിശേഷ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയും രൂപീകരിക്കപ്പെട്ട ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് നിർവഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ (IPC Australia Region)പ്രസിഡണ്ട്‌ പാസ്റ്റർ ഏലിയാസ് ജോൺ, പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിച്ചു. ഐപിസി ഓസ്ട്രേലിയ റീജിയൻ (IPC Australia Region) സെക്രട്ടറി ഇവാ. മനു ജോസഫ് അധ്യക്ഷനായിരുന്നു. ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇവാ. എബ്രഹാം വർഗീസ് (അനിമോൻ) കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ ജോൺ തോമസ് (ഹണി പാസ്റ്റർ)ആശംസ അറിയിച്ചു.

സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ഏലിയാസ് ജോൺ എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ, പ്രാർത്ഥിച്ചു ശുശ്രൂഷകൾക്കായി നീയോഗിച്ചു. 

ഐപിസി ഓസ്‌ട്രേലിയ റീജിയൻ(IPC Australia Region) , ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ.

പ്രസിഡന്റ്: പാസ്റ്റർ സജിമോൻ സഖറിയ,  വൈസ് പ്രസിഡന്റ്: പാസ്റ്റർ ഫ്രെഡി ജോൺസൻ,  സെക്രട്ടറി: വിനോദ് ടി ജോർജ്, ജോയിന്റ് സെക്രട്ടറിമാർ: 1) ഇവാ.എബ്രഹാം വർഗീസ്, 2)  സാജൻ, ശങ്കരത്തിൽ , ട്രഷറർ: ഇവാ.ഡാനിയേൽ മാത്യു, മിഷൻ ഡയറക്ടർ: പാസ്റ്റർ അനിൽ മാത്യു. മിഷൻ ബോർഡ്‌ മെമ്പർ: ബ്രദർ ലിനു മോഹൻ.

ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്: ജിന്റോ മാത്യു, ജോണി വള്ളിക്കാട്ടിൽ. യൂത്ത് കോർഡിനേറ്റർ: ക്രിസ്റ്റിൻ ജേക്കബ്.  മ്യൂസിക് കോർഡിനേറ്റർ: ഓസ്റ്റിൻ സജി. മീഡിയ കോർഡിനേറ്റർ: ബ്രദർ റെജി കുര്യൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0