ഇന്ത്യ പെന്തകോസ്ത് ദൈവസഭ - പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐ പി സി - പി സി കെ) സഭയിലെ സീനിയർ അംഗങ്ങളായ കാർത്തികപ്പള്ളി നരിയിഞ്ചിൽ ബ്രദർ ജിജി ജോണിൻന്റെയും സിസ്റ്റർ ജിജി ജിജിയുടെ മകനും, യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) മുൻ യൂത്ത് കോർഡിനേറ്ററുമായ ബ്രദർ ജെസൻ ഫിലിപ്പ് ജോൺ (28 വയസ്സ്) ഒക്റ്റോബർ 24 ശനിയാഴ്ച്ച വെളുപ്പിന് 3.15 മണിക്ക് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക സൗഖ്യമില്ലാതെ കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു.
ഐ പി സി - പി സി കെ സഭയുടെ പി വൈ പി എ ട്രഷറർ, ഗുഡ് ന്യൂസ് കുവൈറ്റ് റ്റീമിലെ അംഗവുമായിരുന്നു ബ്രദർ ജെസൻ ഫിലിപ്പ് ജോൺ. ഐ പി സി - പി സി കെ സഭയുടെയും ഐ പി സി കുവൈറ്റ് റീജിയൻ ജോയിന്റ് കൗൺസിലിന്റെയും പരിപാടികളിൽ ശബ്ദ സംവിധാനം കൈകാര്യം ചെയ്തിരുന്നതും ബ്രദർ ജെസനായിരുന്നു.
ഭാര്യ : സിസ്റ്റർ ജസാറ ജെസൻ. സഹോദരി : സിസ്റ്റർ ഹന്ന മേരി.