എബ്രഹാം ചാക്കോ അമേരിക്കയിൽ നിര്യാതനായി
അയിരൂർ ചിറ്റക്കാട്ടുവീട്ടിൽ ശ്രീ ചാക്കോ പി വറുഗീസിൻ്റെയും ശ്രീമതി മറിയാമ്മ ചാക്കോയുടെയും പുത്രൻ ശ്രീ എബ്രഹാം ചാക്കോ ( 78 വയസ്സ്) അമേരിക്കയിൽ നിര്യാതനായി.
15 വർഷത്തോളം ഇന്ത്യൻ എയർഫോഴ്‌സിൽ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു. 1983 ൽ അമേരിക്കയിലെത്തി. ആദ്യം ന്യൂയോർക്കിലെ ആൽബനിയിൽ. തുടർന്ന് കാലിഫോർണിയയിലേക്ക് താമസം മാറി. ലോസ് ആഞ്ചലസിലെ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. 1992 വരെ കനേഡിയൻ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് ഭാരതീയ ഗ്രോസറി എന്ന സ്വന്തം സ്റ്റോർ തുറന്നു. മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധനും സംതൃപ്ത ജീവിതത്തിന് ഉടമയുമായിരുന്നു. സേവന പ്രവർത്തനങ്ങളിലൂടെ തൻ്റെ സ്നേഹം പ്രകടിപ്പിച്ച ദൈവഭക്തനായിരുന്നു അദ്ദേഹം.
പത്തനംതിട്ട മെഴുവേലി സ്വദേശി ശ്രീമതി മേരിക്കുട്ടി തോമസാണ് ഭാര്യ. മക്കൾ : മെർലിൻ (പ്രിൻസി), അജയ്, തോമസ് (ജെയ്സൺ). മരുമക്കൾ : ഫിലിപ്പ്, ബെറ്റ്സി, ഹെലൻ. കൊച്ചുമക്കൾ : നേഥൻ, ജേക്കബ്, സാമുവൽ, സോഫിയ, ആര്യ, അന്നലിസ്.
സഹോദരങ്ങൾ : പരേതയായ മറിയാമ്മ ജോൺ, പി സി വറുഗീസ്, പരേതനായ ക്യാപ്റ്റൻ പി സി ബാബുക്കുട്ടി, പി സി തോമസ്, ഏലിയാമ്മ എബ്രഹാം, ശോശാമ്മ തോമസ്.
പൊതുദര്‍ശനം : ഫെബ്രുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5.30 മണി മുതല്‍ 8.30 മണി വരെ (ലോസ് ആഞ്ചലസ് സമയം), ഇന്ത്യന്‍ സമയം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 7 മണിക്ക് കാലിഫോര്‍ണിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (St.Thomas Orthodox Valiyapally 14121 Coteau Dr. Whittier, CA) വച്ചും നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ : ഫെബ്രുവരി 21 ബുധനാഴ്ച കാലിഫോര്‍ണിയ സമയം 9 മണി മുതല്‍ 10 മണി വരെയും ഇന്ത്യന്‍ സമയം 10.30 മണിക്ക് കാലിഫോര്‍ണിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (St. Thomas Orthodox Valiyapally 14121 Coteau Dr., Whittier, CA) വച്ചും നടക്കും. തുടർന്ന് സംസ്‌കാരം 11 മണിക്ക് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയിലും (Forest Lawn Cypress 4471 Lincoln Ave. Cypress, CA) നടക്കും.