കുവൈറ്റിൽ മലയാളി യുവതി റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞു

Feb 20, 2024 - 22:23
Feb 20, 2024 - 22:23
 0
കുവൈറ്റിൽ മലയാളി യുവതി റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞു
അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.
ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു