പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

Pastor KM Joseph's funeral service on October 28

Oct 24, 2023 - 17:16
Feb 20, 2024 - 22:29
 0
പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.


വിദേശത്തു നിന്നും സ്വദേശത്തു നിന്നും കൂടാതെ ആത്മീയ, രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. കിഡ്നികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഞായറാഴ്ച രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു അന്ത്യം.

സമാനതകളില്ലാത്തനേതാവും അനുഗ്രഹീതനായ പ്രഭാഷകനുമായിരുന്ന പാസ്റ്റർ കെ. എം.ജോസഫ്,  കോട്ടയം അഞ്ചേരിൽ അബ്രഹാം മാത്യുവിന്റെ മകനായി 1934-ൽ ജനിച്ചു .  1954 മുതൽ 1967 വരെ മർച്ചന്റ് നേവിയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ജോലി ചെയ്ത അദ്ദേഹം  കപ്പൽയാത്രക്കിടയിൽ ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിൽ വെച്ച് രക്ഷിക്കപ്പെട്ട് പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ചു. 1967-ൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയശേഷം പൂർണ്ണസമയ സുവിശേഷകനായി. ഐ.പി.സി.യുടെ വടവാതൂർ, കുമാരനല്ലൂർ, വാകത്താനം സഭകളിൽ ശുശ്രൂഷകനായിരുന്നു.  അഗപ്പെ ബൈബിൾ കോളജ്, ചിൽഡ്രൻസ് ഹോം എന്നിവ സ്ഥാപിച്ചു. 1981 മുതൽ ഐ.പി.സി വാളകം സെന്റർ ശുശ്രൂഷകനായി. പിനീട് പെരുമ്പാവൂർ സെന്ററിൻ്റെ ശുശ്രൂഷകനായി 2022 വരെ പ്രവർത്തിച്ചു. 

അനുഗ്രഹീത പ്രഭാഷകനും വാഗ്മിയുമായിരുന്ന പാസ്റ്റർ കെ.എം ജോസഫ്.,ഐപിസി പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായകമായ സംഭാവനങ്ങൾ നൽകിയ നേതാവായിരുന്നു .

പൗരോഹിത്യം, വിശ്വാസ സ്നാനം, കത്തോലിക്ക സഭയും കന്യാമറിയവും, ഉയരത്തിലെ ശക്തി തുടങ്ങിയ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.