പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വെള്ളിയാഴ്ച രാത്രി അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ ട്രാൻസ്-അരുണാചൽ ഹൈവേയിലെ പർവതത്തിൽ നിന്ന് ഒരു കൂറ്റൻ പാറ അവരുടെ വാഹനത്തിന് മുകളിൽ വീണു. രാത്രി 9 മണിയോടെ മൂരി മുഗ്ലിക്കും ജെമിക്കും ഇടയിലുള്ള സ്ഥലത്താണ് അപകടം. കൂടെയുണ്ടായിരുന്ന മൂന്ന് സഹോദരന്മാരും അപകടത്തിൽ മരിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, മരിച്ചവർ ആസാമിലെ കൊക്രജാർ ജില്ലയിലെ ഗോസ്സൈഗാവ് നിവാസികളാണ്.