ക്രൈസ്‌തവ ഗാന രചയിതാവ് പാസ്റ്റർ പി. വി. ചുമ്മാർ നിത്യതയിൽ

Mar 13, 2024 - 08:32
 0
ക്രൈസ്‌തവ ഗാന രചയിതാവ് പാസ്റ്റർ പി. വി. ചുമ്മാർ നിത്യതയിൽ

 ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (93 ) നിത്യതയിൽ പ്രവേശിച്ചു.

ഭൗതീക ശരീരം മാർച്ച് 15 ന് വെള്ളിയാഴ്ച വൈകിട്ട് പഴഞ്ഞിയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും.

സംസ്കാര ശുശ്രൂഷ മാർച്ച് 16 ന് ശനിയാഴ്ച രാവിലെ ആരംഭിച്ച് ഉച്ച കഴിഞ്ഞ് 3 ന് അപ്പോസ്തലിക്  സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി - ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20 ന് ജനിച്ച പാസ്റ്റർ പി.വി.ചുമ്മാർ,   പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ  രചയിതാവാണ്.
കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. 


മക്കൾ: ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ യൂഎഇ , പ്രസിഡൻ്റ് ഗുഡ്ന്യൂസ് ചാപ്റ്റർ യുഎഇ),  ഡെന്നി പുലിക്കോട്ടിൽ (മാധ്യമം ദിനപത്രം, ഗുഡ്ന്യൂസ് ലേഖകൻ)

മരുമക്കൾ: ജോർജ് തോമസ് , ആശാ മോൾ ഗ്ലെന്നി, അനു ഡെന്നി.