രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു
രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു.
യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം, പെറ്റാ ടിക്വയിൽ നിന്നുള്ള ലീൽ ക്രുത്കോപ് എന്ന 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു. റോമാക്കാര്‍ക്കെതിരായി നടത്തിയ ആദ്യ യെഹൂദ വിപ്ളവകാലത്ത് ഉപയോഗിച്ചിരുന്ന ഈ നാണയം യെരുശലേമിലെ ഡേവിഡ് സിറ്റി നാഷണല്‍ പാര്‍ക്കില്‍ പുരാവസ്തു ഗവേഷകര്‍ക്കൊപ്പം നടത്തിയ ജോലിക്കിടയിലാണ് ക്രുത്കോപ് അപൂര്‍വ്വ നാണയം കണ്ടെടുത്തത്.
14 ഗ്രാം തൂക്കമുള്ള ട്രോഫിപോലുള്ള വിജയചിഹ്നമുള്ള നാണയത്തിന്റെ ഒരു വശത്ത് യെഹൂദ വിപ്ളവത്തെക്കുറിച്ചും യിസ്രായേല്‍ നാണയം, രണ്ടാം വര്‍ഷം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദ വിപ്ളവം എഡി 67-68 കാലത്താണ് നടന്നത്.
മറുവശത്ത് എബ്രായ ഭാഷയില്‍ വിശുദ്ധ യെരുശലേം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അപൂര്‍വ്വമായി ലഭിച്ച നാണയമാണെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ കൊയിനേജ് വകുപ്പ് മേധാവി ഡോ. റോബര്‍ട്ട് കൂള്‍ പറഞ്ഞു.
ആയിരക്കണക്കിനു നാണയങ്ങള്‍ മുമ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും മഹാവിപ്ളവ കാലത്തെ സംബന്ധിച്ചുള്ള 30 നാണയങ്ങള്‍ മാത്രമേ ഇതുവരെ ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ളതെന്നും റോബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയായ ഇവിടെ പീരാക് തിക്വയില്‍നിന്നും കുടുംബത്തോടൊപ്പം വന്ന ലിയേല്‍ യാദൃശ്ചികമായി നാണയം കണ്ടെത്തുകയായിരുന്നു. നാണയം ദൃഷ്ടിയില്‍പ്പെട്ടപ്പോഴെ ഇതൊരു അപൂര്‍വ്വ നാണയമാണെന്നു മനസ്സിലായെന്നും താന്‍ ഭാഗ്യവതിയാണെന്നും പെണ്‍കുട്ടി പറഞ്ഞു.