ഇസ്രായേലിൽ വിശുദ്ധ പത്രോസിന്റെ ഭവനം നിന്നിരുന്നിടത്ത് ഗവേഷകർ ദേവാലയം കണ്ടെത്തി

ഇസ്രായേലില്‍ വിശുദ്ധ പത്രോസിന്റെയും സഹോദരനായ വിശുദ്ധ അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്നിടത്തു സ്ഥാപിക്കപ്പെട്ടുവെന്നു കരുതുന്ന ദേവാലയ അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്ന ദേവാലയത്തിന്റെ ഭാഗങ്ങള്‍ ഗലീലി കടല്‍ത്തീരത്തെ എല്‍ആരാഷില്‍ നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.

Jul 22, 2019 - 17:42
 0

ബൈസൈന്‍റൈന്‍ മാതൃകയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗവേഷണത്തിനു നേൃത്വം നല്കുന്ന മൊര്‍ഡോക്കായ് അവിയാം പറഞ്ഞു. പത്രോസും അന്ത്രയോസും ബെദ്സെയ്ദ സ്വദേശികളാണെന്നാണ് ചരിത്രം. ബൈബിളില്‍ വിവരിക്കുന്ന പുരാതന മത്സ്യബന്ധന ഗ്രാമമായ ബെദ്സെയ്ദ നിലനിന്ന സ്ഥലമാണ് എല്‍ആരാഷെന്നത് പുരാവസ്തുഗവേഷകരുടെ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ്.

രണ്ടു വര്‍ഷം മുന്പാണ് ഇവിടെ ഖനനം ആരംഭിച്ചത്. എഡി 725ല്‍ ബെത്സെയ്ദ സന്ദര്‍ശിച്ച ബവേറിയന്‍ ബിഷപ്പ് വില്ലിബാള്‍ഡ് പത്രോസിന്റെയും അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്നിടത്ത് സ്ഥാപിതമായ പള്ളിയെക്കുറിച്ച് വിവരങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഖനനം പൂര്‍ണ്ണമാകുമ്പോള്‍ ലിഖിതങ്ങള്‍ ലഭിക്കാമെന്നും ഇത് ആധികാരികത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോര്‍ഡോക്കായ് പ്രതീക്ഷ പ്രകടിപ്പിച്ചു

View related news

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0