ദാവീദ് രാജാവ് താമസിച്ചിരുന്ന സിക്ലാഗ് നഗരം ഗവേഷകര്‍ കണ്ടെത്തി
ദാവീദ് രാജാവ് താമസിച്ചിരുന്ന സിക്ലാഗ് നഗരം ഗവേഷകര്‍ കണ്ടെത്തി യെരുശലേം: 3200 വര്‍ഷം മുമ്പ് നിലനിന്നിരുന്ന പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗ് ഗവേഷകര്‍ കണ്ടെത്തി. മധ്യ യിസ്രായേലിലെ ഖിര്‍ബെത് അല്‍റായിലാണ് വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെയും നിരീക്ഷണത്തിലൂടെയും നഗരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഇവിടെ ദാവീദ് രാജാവ് ശൌലിനെ ഭയന്ന് ഒളിവില്‍ പാര്‍ത്തതും, പിന്നീട് അമാലേക്യര്‍ വന്നു ആക്രമിക്കുകയും കൊള്ളയടിക്കുകയും ദാവീദിന്റെ കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടു പോവുകയും തീവെച്ചു നശിപ്പിക്കപ്പെട്ടതുമായ സിക്ലാഗ്, ദാവീദ് തന്റെ കൂടെയുള്ള

3200 വര്‍ഷം മുമ്പ് നിലനിന്നിരുന്ന പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗ് ഗവേഷകര്‍ കണ്ടെത്തി. മധ്യ യിസ്രായേലിലെ ഖിര്‍ബെത് അല്‍റായിലാണ് വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെയും നിരീക്ഷണത്തിലൂടെയും നഗരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്.
ഇവിടെ ദാവീദ് രാജാവ് ശൌലിനെ ഭയന്ന് ഒളിവില്‍ പാര്‍ത്തതും, പിന്നീട് അമാലേക്യര്‍ വന്നു ആക്രമിക്കുകയും കൊള്ളയടിക്കുകയും ദാവീദിന്റെ കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടു പോവുകയും തീവെച്ചു നശിപ്പിക്കപ്പെട്ടതുമായ സിക്ലാഗ്, ദാവീദ് തന്റെ കൂടെയുള്ള 600 പേരുമായി നഷ്ടപ്പെട്ടതിനെ തിരികെക്കൊണ്ടുവന്നതായി 1 ശമുവേല്‍ 30-ാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്നു.
ബി.സി. 12-ാം നൂറ്റാണ്ടു മുതല്‍ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്നും ഫെലിസ്ത്യ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്. ചരിത്ര അവശിഷ്ടങ്ങള്‍ , പുരാതന കാലത്തു പെലിസ്ത്യര്‍ ഉപയോഗിച്ചിരുന്ന മണ്‍ പാത്രങ്ങള്‍ എന്നിവ ഖനനത്തില്‍ കണ്ടെടുത്തിട്ടുണ്ട്.
ഹീബ്രു സര്‍വ്വകലാശാല, യിസ്രായേല്‍ ആന്റിക്വിറ്റീസ്, ഓസ്ട്രേലിയായിലെ മാക്വാറി സര്‍വ്വകലാശാല തുടങ്ങിയവയിലെ പുരാവസ്തു ഗവേഷകരാണ് 2015 മുതല്‍ ഇവിടെ ഖനനം നടത്തി നടത്തി വരുന്നത്.
ഖിര്‍ബെത്ത് അല്‍ -റായ്, കിര്യത്ത് ഗത്തിനും, ലാക്കീഷിനും ഇടയ്ക്കുള്ള പ്രദേശമാണ് ഏകദേശം 1,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തിയതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. യോസേഫ് ഗാര്‍ഫിങ്കല്‍ പറഞ്ഞു. കണ്ടെടുത്ത മണ്‍ പാത്രങ്ങളില്‍ വലിയ ജാറുകള്‍ , ജഗ്ഗുകള്‍ , ഭരണി എന്നിവയുമാണ് കണ്ടെടുത്തിട്ടുള്ളത്