ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി ഗവേഷകര്‍

ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി ഗവേഷകര്‍ യെരുശലേം: 2600 വര്‍ഷം മുമ്പ് ലോകത്തെ പുരാതന ശക്തിയായിരുന്ന ബാബിലോണ്യന്‍ സാമ്രാജ്യം യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍. നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ

Aug 26, 2019 - 06:54
Nov 13, 2023 - 22:26
 0

2600 വര്‍ഷം മുമ്പ് ലോകത്തെ പുരാതന ശക്തിയായിരുന്ന ബാബിലോണ്യന്‍ സാമ്രാജ്യം യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍.

നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് യെരുശലേമിലെ മൌണ്ട് സീയോനില്‍ നടത്തിയ ഉല്‍ഖനനത്തില്‍ ബൈബിള്‍ ചരിത്ര സത്യത്തിന് പിന്‍ബലമാകുന്ന പുതിയ തെളിവ് പുറത്തുകൊണ്ടുവന്നത്.
2019-ന്റെ ആരംഭത്തില്‍ ഇവിടെ ഗവേഷകര്‍ ഉല്‍ഖനനം ആരംഭിച്ചിരുന്നു.

ഇപ്പോഴും തുടരുന്നു. ബി.സി. 587-586 കാലഘട്ടത്തിലാണ് ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയത്. ഗവേഷകര്‍ ഇവിടത്തെ മണ്ണ് കുഴിച്ചപ്പോള്‍ ആഴത്തില്‍ അടുക്കായി കണ്ട ചാരം, മണ്‍ പാത്ര അവശിഷ്ടങ്ങള്‍ ‍, വിളക്കുകള്‍ ‍, അന്ന് ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ മുതലായവ അന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നവയാണെന്ന് ഗവേഷകര്‍ പറഞ്ഞു.

ബാബിലോണ്യര്‍ യെരുശലേം നഗരം തകര്‍ത്ത സംഭവം യെഹൂദ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നഷ്ടത്തിന്റെ കണക്കുകളിലൊന്നായിരുന്നു. യെഹൂദന്മാര്‍ യഹോവയായ ദൈവത്തെ മറന്നപ്പോള്‍ അവര്‍ക്കുള്ള ശിക്ഷ ശത്രുക്കളുടെ കൈകളില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു. യെരുശലേം നാശത്തെത്തുടര്‍ന്ന് യെഹൂദര്‍ പിന്നീട് വളരെ ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്തിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0