യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു

Dec 8, 2021 - 19:14
 0

യിസ്രായേലില്‍ 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

പഴയ യെരുശലേമില്‍ ദാവിദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കിലെ കിഴക്കന്‍ ഭാഗത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേഷണത്തിനിടയിലാണ് ഹാസ്മേനിയന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് കണ്ടെത്തിയത്.

വിളക്കിന്റെ മദ്ധ്യഭാഗത്തുള്ള വലിയ തുളയിലൂടെ എണ്ണ ഒഴിക്കത്തക്ക രീതിയിലാണ് വിളക്കിന്റെ നിര്‍മ്മാണം. വിളക്കു തിരി കയറ്റുവാന്‍ പാകത്തിലുള്ള മറ്റൊരു ചെറിയ ഹോളും വിളക്കിലുണ്ട്. ബിസി 140-37 ആണ് ഹാസ്മേനിയന്‍ കാലഘട്ടം. അന്ന് യിസ്രായേലില്‍ വീടുകളില്‍ സാധാരണയായി വിളക്കുകള്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ ശാബത്, ഹാനാക്ക മുതലായ പ്രധാന ദിവസങ്ങളില്‍ പ്രത്യേക വിളക്കുകളും കത്തിച്ചിരുന്നതായി പുരാവസ്തു ഗവേഷകനായ ഡോ. ഫിലിപ്പ് വാകോസോമാക്സ് പറഞ്ഞു.

യഹൂദന്മാരുടെ 8 ദിവസത്തെ പ്രധാനപ്പെട്ട ആഘോഷമായ ഹനാക്ക ദിവസങ്ങളിലും ഇത്തരം വിളക്കുകള്‍ ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ പറയുന്നു.

ദാവീദിന്റെ നഗരത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന പര്യവേഷണത്തില്‍ വളരെ വിലപ്പെട്ട നിരവധി പുരാതന അമൂല്യ വസ്തുക്കള്‍ ഇതുവരെയായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

അത്തരം ചരിത്ര വസ്തുക്കളുടെ ശേഖരണം തുടരുകയാണെന്നും ഗവേഷകര്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0