ഐ.പി സി കർമ്മേൽ ധോണി സഭ , സുവിശേഷ യോഗവും സംഗീത വിരുന്നും

ഐ.പി സി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ "ദൈവശബ്ദം 2025"- സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 19,20 തീയതികളിൽ ഒലവക്കോട് താണവ് HP പെട്രോൾ പമ്പിന് സമീപം വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ നടക്കും. സുവിശേഷ കൻ എം. ഗീവർഗീസ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ലാസർ വി മാത്യു ചെങ്ങന്നൂർ, നോബിൾ പി. തോമസ് കോഴിക്കോട് എന്നിവർ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ അജു & ജിജി സാം നയിക്കുന്ന പ്രെയ്സ് സിംഗേഴ്സ് കോട്ടയം ഗാന ശുശ്രൂഷ നടത്തും. പാസ്റ്റർ ചാക്കോ ദേവസ്യ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.