IPC ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 18-ാം മത് വാർഷീക കൺവൻഷൻ ഒക്ടോബർ 25 മുതൽ 29 വരെ
IPC Chattisgarh State Convention

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 18-ാം മത് വാർഷീക കൺവൻഷൻ ഒക്ടോബർ 25 മുതൽ 29 വരെ ബിലാസ്പുരിൽ വെച്ച് നടത്തപ്പെടും. കൺവെൻഷനിൽ കടന്നുവരുന്ന വിശ്വാസികൾക്ക് താമസിക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. പ്രതികൂലങ്ങളുടെ നടുവിലും വിശ്വാസികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് വാർഷീക കൺവൻഷനിൽ പങ്കെടുക്കുവാൻ കടന്നുവരുന്നത്. കൺവൻഷന്റെ ആത്മീയ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചാലും. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തിക്കോസ്ത് കൺവെൻഷനുകളിലൊന്ന് ഛത്തീസ്ഗഡ് സ്റ്റേറ്റ് കൺവെൻഷൻ.
പാസ്റ്റർ സലിം ഖാൻ, പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ കെ.പി മാത്യു, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ പി എ കുരിയൻ തുടങ്ങിയവർ വചനം പ്രഘോഷിക്കും പാസ്റ്റർ ശാന്തി ലാൽ മിരിയുടെ നേതൃത്വത്തിലുള്ള ഐപിസി സ്റ്റേറ്റ് ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും